Wednesday, April 24, 2024
HomeGulfഇന്ത്യ- ബഹ്റൈന്‍: വ്യാപാര സഹകരണം ശക്തമാക്കും

ഇന്ത്യ- ബഹ്റൈന്‍: വ്യാപാര സഹകരണം ശക്തമാക്കും

നാമ : മൂലധനനിക്ഷേപവും സംയുക്ത സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റിയും കോണ്‍െഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും തമ്മില്‍ ധാരണപത്രം ഒപ്പിട്ടു.

മാര്‍ച്ച്‌ 14 മുതല്‍ 18 വരെ ബഹ്റൈന്‍ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബില്‍ അദേല്‍ ഫക്രോയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റിയുടെ പ്രതിനിധി സംഘവും ടീമിനെ അനുഗമിച്ചിരുന്നു.

ന്യൂഡല്‍ഹിയിലും ബോംബെയിലുമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് വ്യാപാര സഹകരണത്തിന് ധാരണയായതെന്ന് ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ സാമ്ബത്തികവര്‍ഷം ഇരുരാജ്യങ്ങളൂം തമ്മില്‍ 1.65 മില്യണ്‍ യു.എസ്. ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം നടന്നിരുന്നു. ഈ വര്‍ഷം ഇത് രണ്ടു ബില്യണ്‍ യു.എസ്. ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. പരസ്പര താല്‍പര്യമുള്ള പല മേഖലകളിലും ഇരുരാജ്യങ്ങളിലെയും വ്യവസായികള്‍ മൂലധനനിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും.

ഉന്നതവിദ്യാഭ്യാസരംഗത്തെ സഹകരണത്തിന് ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയും ഗുജറാത്തിലെ പെട്രോളിയം യൂനിവേഴ്സിറ്റിയും ബഹ്റൈനുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. ഐ.ഐ.ടിയുമായുള്ള സഹകരണമടക്കം ലക്ഷ്യമാക്കി ചര്‍ച്ചകള്‍ മുന്നേറുകയാണ്. നിരവധി ഇന്ത്യന്‍ കമ്ബനികള്‍ ബഹ്റൈനില്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവയും വ്യക്തമാക്കി. ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ജുമയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിതല സംഘത്തെ അനുഗമിച്ചത്. പി.എസ്. ബാലസുബ്രഹ്മണ്യന്‍, വിജയ് ബോലൂര്‍, കിഷോര്‍ കേവല്‍റാം, വി.കെ. തോമസ്, മുഹമ്മദ് മന്‍സൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ എംബസിയുടെയും അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവയുടെയും പരിപൂര്‍ണ പിന്തുണ ധാരണപത്രം ഒപ്പുവെക്കുന്നതിന് സഹായകമായെന്ന് ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി പ്രതിനിധികള്‍ പറഞ്ഞു.

ബഹ്റൈനിലും ഇന്ത്യയിലും ട്രേഡ് ഫെയറുകളുള്‍െപ്പടെ സംഘടിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്. സാമ്ബത്തികവും വ്യാപാരപരവുമായ കാര്യങ്ങളില്‍ വിവരങ്ങള്‍ പങ്കുവെക്കാനും കോണ്‍െഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായുള്ള ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പത്ത് ഇന്ത്യന്‍ വ്യവസായികളടങ്ങുന്ന ടീമിനെ നിയോഗിക്കുമെന്ന് സി.ഐ.ഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി ധാരണപത്രം ഒപ്പുവെക്കുന്ന വേളയില്‍ അറിയിച്ചിരുന്നു. ബി.ഐ.എസും സമാനസ്വഭാവത്തിലുള്ള സംഘത്തെ നിയോഗിക്കും. സി.ഐ.ഐ പ്രതിനിധി സംഘം ഉടനെ ബഹ്റൈന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ധാരണപത്രത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും വ്യാപാരരംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട ഇടപെടലുകളുണ്ടാകുമെന്നും ബി.ഐ.എസ് ഭാരവാഹികള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular