Friday, April 19, 2024
HomeKeralaകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; പരാതി പിന്‍വലിക്കാന്‍ ഭീഷണിയെന്ന് ആരോപണം

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; പരാതി പിന്‍വലിക്കാന്‍ ഭീഷണിയെന്ന് ആരോപണം

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ ആശുപത്രി ജീവനക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതായി ആരോപണം.
പ്രതിയായ അറ്റന്‍ഡറുടെ സഹപ്രവര്‍ത്തകരായ വനിതാ ജിവനക്കാരാണ് പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന് യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന യുവതിയെ നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞ് വനിതാ ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും ഇതിന് വഴങ്ങാത്തതിനാല്‍ യുവതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടക്കുന്നെന്നും യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.
സംഭവത്തില്‍ ഇവര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രിയിലെ ജീവനക്കാരനായ ശശീന്ദന്‍ പീഡിപ്പിച്ചെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്ക് വേണ്ടി അനസ്‌തേഷ്യ നല്‍കിയിരുന്നതിനാല്‍ മയക്കം പൂര്‍ണമായും വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് യുവതി ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular