സൂറത്ത് : മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ തടവുശിക്ഷ വിധിച്ച സൂറത്ത് കോടതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം പുറത്ത്.
ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ പരാമര്‍ശ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ സൂറത്ത് കോടതി വിധിച്ചത്. ബി.ജെ.പി എം.എല്‍.എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി നല്കിയ പരാതിയിലാണ് കോടതി വിധി. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനായി വിധി നടപ്പാക്കാന്‍ 30 ദിവസത്തെ സാവകാശം നല്കിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.
2019 ഏപ്രില്‍ 13ന് കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ‘ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി; എല്ലാ കള്ളന്മാര്ക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്’ എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.
തുടര്‍ന്നാണ് മോദി സമുദായത്തെ അവഹേളിച്ചെന്ന് കാട്ടി പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. തുടര്‍ന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് എടുത്തു. പരമാവധി രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.