Saturday, July 27, 2024
HomeIndiaഗായകന്‍ സോനു നിഗമിന്റെ പിതാവിന്റെ വീട്ടില്‍ മോഷണം: 76 ലക്ഷം രൂപ കവര്‍ന്നു; മുന്‍ ഡ്രൈവര്‍...

ഗായകന്‍ സോനു നിഗമിന്റെ പിതാവിന്റെ വീട്ടില്‍ മോഷണം: 76 ലക്ഷം രൂപ കവര്‍ന്നു; മുന്‍ ഡ്രൈവര്‍ പിടിയില്‍

മുംബൈ : ഗായകന്‍ സോനു നിഗമിന്റെ പിതാവ് അഗംകുമാറിന്റെ വീട്ടില്‍ മോഷണം. ് 76 ലക്ഷം രൂപ മോഷണം പോയി. മുംബൈയിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഡ്രൈവര്‍ രെഹാന്‍ അറസ്റ്റിലായി. സോനു നിഗമിന്റെ സഹോദരി നികിതയുടെ പരാതിയിലാണ് അറസ്റ്റ്.

അന്ധേരിയിലെ ഒഷിവാരയിലുള്ള വിന്‍ഡ്‌സര്‍ ഗ്രാന്‍ഡ് അപ്പാര്‍ട്ട്‌മെന്റിലാണ് അഗംകുമാര്‍ നിഗം താമസിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് വെര്‍സോവയില്‍ താമസിക്കുന്ന നികിതയുടെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാനായി അഗംകുമാര്‍ പോയിരുന്നു. തിരിച്ച്‌ വീട്ടില്‍ എത്തിയ അദ്ദേഹം മകളെ വിളിച്ച്‌ വീട്ടില്‍ നിന്ന് 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അറിയിച്ചു. അലമാരയിലൈ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.

തൊട്ടടുത്ത ദിവസം മകന്റെ വീട്ടില്‍ പോയി വൈകിട്ടോടെ തിരിച്ചെത്തിയ അഗംകുമാര്‍ വീണ്ടും വീട്ടില്‍ മോഷണം നടന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തവണ 32 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് മുന്‍ ഡ്രൈവറായ രെഹാന്‍ ബാഗുമായി വീട്ടിലേക്ക് പോകുന്നത് കണ്ടത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ അകത്തു പ്രവേശിച്ചതെന്നാണ് ആരോപിക്കുന്നത്. എട്ട് മാസത്തോളം അഗംകുമാറിന്റെ ഡ്രൈവര്‍ ആയിരുന്ന രെഹാനെ, അടുത്തിടെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

RELATED ARTICLES

STORIES

Most Popular