Saturday, July 27, 2024
HomeKeralaഭാര്യയെ കൊന്ന് മൃതദേഹം മൂന്ന് കഷ്‌ണമാക്കി കുഴിച്ചിട്ടു: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കൊന്ന് മൃതദേഹം മൂന്ന് കഷ്‌ണമാക്കി കുഴിച്ചിട്ടു: ഭര്‍ത്താവ് അറസ്റ്റില്‍

കൊല്‍ക്കത്ത : ശ്രദ്ധ വധക്കേസ് മോഡല്‍ കൊലപാതകം പശ്ചിമ ബംഗാളിലും. ബിഷ്‌ണുപൂരില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ട കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മുര്‍ഷിദാബാദ് സ്വദേശിയായ അലി ഷെയ്‌ഖാണ് പിടിയിലായത്. ഇയാളുടെ ഭാര്യ മുംതാസാണ് (35) കൊല്ലപ്പെട്ടത്.
ബിഷ്‌ണുപൂരിലെ ശാരദ ഗാര്‍ഡനിലെ കനാലിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ചൊവ്വാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.

സര്‍ദ ഗാര്‍ഡന്‍സില്‍ കോണ്‍ട്രാക്‌ടറായി ജോലി ചെയ്യുകയാണ് പ്രതി അലി ഷെയ്‌ഖ്. അതേസമയം, ഭാര്യയെ അലി ഷെയ്‌ഖ് കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അലി ഒറ്റക്കാണ് കൊലപാതകം നടത്തിയത് എന്നതില്‍ പൊലീസിന് സംശയമുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുള്ളതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 20 വര്‍ഷം മുമ്ബാണ് മുര്‍ഷിദാബാദ് സ്വദേശിയായ അലി ഷെയ്‌ഖ് മുംതാസിനെ വിവാഹം ചെയ്‌തത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.

RELATED ARTICLES

STORIES

Most Popular