Saturday, July 27, 2024
HomeAsiaസ്കൂള്‍ ബസിനെ തോല്‍പ്പിക്കും കഴുത്ത്

സ്കൂള്‍ ബസിനെ തോല്‍പ്പിക്കും കഴുത്ത്

ബീജിംഗ് : 162 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്ബ്… ചൈനയില്‍ സസ്യഭുക്കായ സോറോപോഡ് ഇനത്തിലെ ഒരു ഭീമന്‍ ദിനോസര്‍ ജീവിച്ചിരുന്നു.

അതിന്റെ കഴുത്തിന് മാത്രം ഒരു സ്കൂള്‍ ബസിനേക്കാള്‍ പത്തടി നീളം കൂടുതലായിരുന്നു. ലോകത്ത് തന്നെ ഏറ്റവും നീളമേറിയ കഴുത്തുള്ള ജീവിയായിരുന്നു അതെന്നാണ് ഇപ്പോള്‍ ഗവേഷകരുടെ കണ്ടെത്തല്‍. 49.5 അടി ആണ് ‘ മാമന്‍ചിസോറസ് സിനോകാനഡോറം ” എന്നറിയപ്പെടുന്ന ഈ ദിനോസര്‍ ഭീമന്റെ കഴുത്തിന്റെ നീളം.

1987ല്‍ വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ജിയാംഗില്‍ നിന്നാണ് ഇതിന്റെ ഫോസില്‍ ആദ്യമായി കണ്ടെത്തിയത്. 1993ലാണ് ഈ ദിനോസറിനെ സംബന്ധിച്ച ശാസ്ത്രീയ വിശദീകരണം ഗവേഷകര്‍ പുറത്തുവിട്ടത്. ചൈനീസ് – കനേഡിയന്‍ ഗവേഷകരുടെ സംയുക്ത സംഘമാണ് ഫോസില്‍ കണ്ടെത്തിയത്.

മാമന്‍ചിസോറസ് സിനോകാനഡോറത്തെ പറ്റിയുള്ള ഏറ്റവും പുതിയ ഒരു പഠന റിപ്പോര്‍ട്ട് അടുത്തിടെ ഒരു ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. മറ്റ് സോറോപോഡ് ദിനോസറുകളുമായി മാമന്‍ചിസോറസ് സിനോകാനഡോറത്തെ കംപ്യൂട്ടറൈസ്ഡ് ടോപോഗ്രഫി സ്കാനിംഗിലൂടെ താരതമ്യപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണിത്. ഇതിലൂടെയാണ് ഈ ദിനോസറിന്റെ കഴുത്തിന്റെ നീളം ഗവേഷകര്‍ നിര്‍ണയിച്ചത്.

ഗവേഷകര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും വലിയ കഴുത്ത് ഷിന്‍ജിയാംഗ്‌ടൈറ്റന്‍ എന്ന ദിനോസറിന്റേതായിരുന്നു. 43.9 അടിയാണ് ഇതിന്റെ കഴുത്തിന്റെ നീളം. മാമന്‍ചിസോറസ് സിനോകാനഡോറത്തിന്റെ കഴുത്ത് ഇതേക്കാള്‍ നീളമേറിയതാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാമന്‍ചിസോറസ് സിനോകാനഡോറം അടങ്ങുന്ന കുടുംബത്തില്‍ തന്നെയുള്ള ഒരു ജീനസാണ് ഷിന്‍ജിയാംഗ്‌ടൈറ്റന്‍.

RELATED ARTICLES

STORIES

Most Popular