Saturday, July 27, 2024
HomeCinemaമഞ്ജു വാര്യര്‍ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കി

മഞ്ജു വാര്യര്‍ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കി

ഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ കെ.ആര്‍.

നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കി.

അഞ്ചാം പാതിരാ, കുമ്ബളങ്ങി നൈറ്റ്സ്, മഹേഷിന്‍്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എഡിറ്റര്‍- സൈജു ശ്രീധരന്‍, ഛായാഗ്രഹണം- ശരത് ജോര്‍ജ് ബെന്നി, പോസ്റ്റര്‍ ഡിസൈന്‍- കൊക്കാച്ചി, ശ്രീഹരി ശിവ, കളറിസ്റ്റ്- രമേഷ് സി.പി., സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി.എഫ്.എക്‌സ്. – മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കിഷോര്‍ പുറക്കാട്ടിരി, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, ലൈന്‍ പ്രൊഡ്യൂസര്‍-അനീഷ് പി. സലിം, കലാസംവിധാനം- അപ്പുണ്ണി സാജന്‍, പ്രോജക്‌ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, കോ പ്രൊഡ്യൂസര്‍- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, പി ആര്‍ ഒ- എ.എസ്. ദിനേശ്.

ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയില്‍ ഉപയോഗിക്കുന്നത്. തൊടുപുഴയുടെ പരിസരപ്രദേശങ്ങളിലായി ചിത്രത്തിന്‍്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

RELATED ARTICLES

STORIES

Most Popular