Saturday, April 20, 2024
HomeEditorialഇന്ത്യന്‍ വിപണിയില്‍ നത്തിങ് ഇയര്‍ (2) വയര്‍ലെസ് ഇയര്‍ബഡ് അവതരിപ്പിച്ചു : വില 9,999 രൂപ

ഇന്ത്യന്‍ വിപണിയില്‍ നത്തിങ് ഇയര്‍ (2) വയര്‍ലെസ് ഇയര്‍ബഡ് അവതരിപ്പിച്ചു : വില 9,999 രൂപ

ന്ത്യന്‍ വിപണിയില്‍ നത്തിങ് ഇയര്‍ (2) വയര്‍ലെസ് ഇയര്‍ബഡ് അവതരിപ്പിച്ചു. 600,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്ബനി അവകാശപ്പെടുന്ന നത്തിങ് ഇയര്‍ (1) ന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

നത്തിങ് ഇയര്‍ (2) വയര്‍ലെസ് ഇയര്‍ബഡ്‌സിന്റെ ഇന്ത്യയിലെ തുടക്ക വില 9,999 രൂപയാണ്. പുതിയ വയര്‍ലെസ് ഇയര്‍ബഡ്‌സ് മാര്‍ച്ച്‌ 28 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, മിന്ത്ര, ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴി വാങ്ങാം.

പുതിയ ഇയര്‍ (2) ഇയര്‍ഫോണുകള്‍ക്ക് 36 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് നല്‍കാനാകുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. അതിവേഗ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചാല്‍ 10 മിനിറ്റ് ചാര്‍ജില്‍ 8 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്ബനി പറയുന്നു. ഇയര്‍ (2) 2.5W വരെ വയര്‍ലെസ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു. കൂടാതെ നത്തിങ് ഫോണ്‍ (1) പോലുള്ള അനുയോജ്യമായ ഉപകരണങ്ങളില്‍ റിവേഴ്സ് ചാര്‍ജ് ചെയ്യാനും കഴിയും. മികച്ച ശബ്ദ നിലവാരത്തിനായി ഇതിന് പുതിയ ഡ്യുവല്‍-ചേംബര്‍ ഡിസൈന്‍ ഉണ്ട്. രണ്ട് ഉപകരണങ്ങള്‍ക്കിടയില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഡ്യുവല്‍ കണക്ഷന്‍ പിന്തുണയും ഉണ്ട്.

ആക്ടീവ് നോയിസ് ക്യാന്‍സലേഷന്റെ (ANC) പിന്തുണയോടെയാണ് നത്തിങ് ഇയര്‍ (2) വരുന്നത്. പുതിയ നത്തിങ് ഇയര്‍ബഡ്‌സ് എല്‍എച്ച്‌ഡിസി 5.0 സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് വരുന്നത്. ഇത് ഉയര്‍ന്ന റെസലൂഷനുള്ള ട്രാക്കുകള്‍ കേള്‍ക്കാന്‍ സഹായിക്കും. ഈ സാങ്കേതികവിദ്യയ്ക്ക് 1 എംബിപിഎസ് വരെ വേഗത്തില്‍ 24 ബിറ്റ്/192 kHz വരെ ഫ്രീക്വന്‍സികള്‍ കൈമാറാന്‍ കഴിയും. നത്തിങ് എക്സ് ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടേതായ വ്യക്തിഗത സൗണ്ട് പ്രൊഫൈല്‍ സൃഷ്ടിക്കാനുള്ള ഓപ്ഷനുണ്ട്.

കോളുകള്‍ ചെയ്യാനായി എഐ നോയിസ് റിഡക്ഷന്‍ അല്‍ഗോരിതം സംയോജിപ്പിച്ച നത്തിങ്‌സ് ക്ലിയര്‍ വോയ്‌സ് സാങ്കേതികവിദ്യയാണ് കമ്ബനി അവതരിപ്പിക്കുന്നത്. ബ്രാന്‍ഡ് അവകാശപ്പെടുന്ന വോയ്സ് വ്യക്തതയും പശ്ചാത്തല ശബ്ദവും ഫില്‍ട്ടര്‍ ചെയ്യുമെന്ന് ഇത് അവകാശപ്പെടുന്നു. ഓരോ ഇയര്‍ബഡിലും മൂന്ന് മൈക്രോഫോണുകളുണ്ട്. വയര്‍ലെസ് ഇയര്‍ബഡ്‌സ് IP54 വാട്ടര്‍ റെസിസ്റ്റന്റ് ആണ്. ചാര്‍ജിങ് കേസ് IP55 ആണ്. ട്രാക്കുകള്‍ മാറ്റാനും നോയ്സ് ക്യാന്‍സലേഷന്‍ മോഡുകള്‍ മാറ്റാനും വോളിയം ക്രമീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതിന് പിഞ്ച് ടച്ച്‌ കണ്‍ട്രോള്‍ ഓപ്ഷനും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular