Saturday, July 27, 2024
HomeIndiaകോടതി പരിസരത്ത് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; രക്ഷിക്കാനെത്തിയ അഭിഭാഷകര്‍ക്കും പരിക്ക്

കോടതി പരിസരത്ത് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; രക്ഷിക്കാനെത്തിയ അഭിഭാഷകര്‍ക്കും പരിക്ക്

ചെന്നൈ : കോയമ്ബത്തൂരില്‍ കോടതി പരിസരത്ത് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. വിചാരണയ്ക്കായി കോടതിയില്‍ എത്തിയ യുവതിയുടെ ഭര്‍ത്താവാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച 5 അഭിഭാഷകര്‍ക്കും പൊള്ളലേറ്റു. കോയമ്ബത്തൂര്‍ കോര്‍ട്ട് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയ സുളൂര്‍ സ്വദേശിയായ കവിതയാണ് അകാരമാണത്തിനു ഇരയായത്. 2016ല്‍ മാല മോഷണക്കേസില്‍ പിടിയിലായി ഇവര്‍ ഭര്‍ത്താവില്‍ നിന്നും കുട്ടികളില്‍ നിന്നും അകന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കോടതിയില്‍ എത്തിയ കവിതയെ ഭര്‍ത്താവ് ശ്രീനിവാസന്‍ പിന്തുടര്‍ന്നു.

വിചാരണക്കായി കോടതിക്ക് പുറത്ത് കാത്തു നില്‍ക്കുമ്ബോള്‍ കവിതയുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് വാട്ടര്‍ ബോട്ടിലില്‍ നിറച്ചു കൊണ്ടുവന്ന ആസിഡ് കവിതയ്ക്ക് നേരെ ഒഴിക്കുകയായിരുന്നു. യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അഞ്ച് അഭിഭാഷകര്‍ക്ക് പൊള്ളലേറ്റു. കോടതിയില്‍ എത്തിയവരും അഭിഭാഷകരും ചേര്‍ന്നാണ് ശ്രീനിവാസിനെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. 40% ത്തോളം പൊള്ളലേറ്റ കവിത കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

RELATED ARTICLES

STORIES

Most Popular