Thursday, March 28, 2024
HomeIndiaരാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രം ഏജന്‍സികളെ കരുവാക്കുന്നു: പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രം ഏജന്‍സികളെ കരുവാക്കുന്നു: പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍

ന്യൂ‍ഡല്‍ഹി : കേന്ദ്രത്തിനെതിരെ പരാതിയുമായി 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പ്രതിപക്ഷ നേതാക്കളെ കേന്ദ്രീകരിച്ചാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ എ എം സിങ്‌വിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്ബാകെ ഹര്‍ജി സമര്‍പ്പിച്ചത്. അറസ്റ്റ്, റിമാന്‍ഡ്, ജാമ്യം എന്നിവ സംബന്ധിച്ച്‌ കോടതികള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കണമെന്നാണ് കക്ഷികളുടെ ആവശ്യം. കേസ് ഏപ്രില്‍ അഞ്ചിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.

കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ശിവസേന, ഡി.എം.കെ, ആര്‍.ജെ.ഡി, ബി.ആര്‍.എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ജെ.എം.എം, ജെ.ഡി.യു, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular