Tuesday, April 23, 2024
HomeKeralaപിണറായി വിജയന്റെ ഭാവി തീരുമാനിക്കുന്ന വിധിയില്‍ അടയിരിക്കുന്ന ലോകായുക്തയ്ക്ക് ഇനി എത്രനാള്‍ മുഖ്യനെ രക്ഷിക്കാന്‍ കഴിയുമെന്ന...

പിണറായി വിജയന്റെ ഭാവി തീരുമാനിക്കുന്ന വിധിയില്‍ അടയിരിക്കുന്ന ലോകായുക്തയ്ക്ക് ഇനി എത്രനാള്‍ മുഖ്യനെ രക്ഷിക്കാന്‍ കഴിയുമെന്ന ചോദ്യമാണുയരുന്നത്

പിണറായി വിജയന്റെ ഭാവി തീരുമാനിക്കുന്ന വിധിയില്‍ അടയിരിക്കുന്ന ലോകായുക്തയ്ക്ക് ഇനി എത്രനാള്‍ മുഖ്യനെ രക്ഷിക്കാന്‍ കഴിയുമെന്ന ചോദ്യമാണുയരുന്നത്.
ഇതേ ചോദ്യം പൊതു സമൂഹം ചോദിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായി. ആ ചോദ്യം തന്നെ ഇപ്പോള്‍ ഹൈക്കോടതിയും ആവര്‍ത്തിച്ചിരിക്കുന്നു. ലോകായുക്തയുടെ ചിറകരിഞ്ഞ് സര്‍ക്കാരിന്റെ ചട്ടുകമാക്കി മാറ്റാനായി കൊണ്ടു വന്ന എല്ലാ അടവുകളും പരാജയപ്പെട്ടിട്ടും ലോകായുക്ത സര്‍ക്കാരിനെ താങ്ങി നില്ക്കുകയാണ്. നൂറുശതമാനം തെളിവുകളുമായി വിചാരണ പൂര്‍ത്തിയാക്കിയിട്ടും മുഖ്യമന്ത്രിയെ രക്ഷിക്കാനായി ലോകായുക്ത നടത്തി കൊണ്ടിരിക്കുന്ന നാടകം പൊളിയാന്‍ ഇനി അധികനാളുകളില്ലെന്ന സന്ദേശമാണ് ഹൈക്കോടതി നല്കിയിരിക്കുന്നത്.ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരെയും പ്രതിയാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വിധി പ്രഖ്യാപിക്കാന്‍ കൂടുതല്‍ വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയ്ക്ക് പരാതി സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കിയത് കേസില്‍ പുതിയ മാനം കൈവരിച്ചിരിക്കുകയാണ്.

വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പ്രഖ്യാപിക്കാത്തതിനാലാണ് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ലോകായുക്ത റജിസ്ട്രാറെ എതിര്‍കക്ഷിയാക്കി ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി ഏപ്രില്‍ 3ന് വീണ്ടും പരിഗണിക്കും. ഏപ്രില്‍ 3 ന് മുന്‍പ് ലോകായുക്ത വിധി പറയുമെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ വിധി തടഞ്ഞു വെച്ചിരിക്കുന്നതിന്റെ കാരണം ലോകായുക്ത കോടതിയെ ബോധിപ്പിക്കേണ്ടി വരും.2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച്‌ 18ന് വാദം പൂര്‍ത്തിയായിരുന്നു.

ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്.അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി.

മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവര്‍ണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അതോറിറ്റിയാക്കി. മന്ത്രിമാര്‍ക്കെതിരെയുള്ള വിധികളില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരെയുള്ള വിധികളില്‍ സ്പീക്കറുമാണ് അപ്പലറ്റ് അതോറിറ്റി. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്.എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ തെളിവുകളും ഹാജരാക്കിയിരുന്നു. ദുരിതാശ്വാസ നിധി ഫണ്ട് ദുര്‍വിനിയോഗം കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു.ദുരിതാശ്വാസ നിധി ഫണ്ട് ഇടനിലക്കാര്‍ ചേര്‍ന്ന് തട്ടിയെടുക്കുന്നതിന്റെ വിരങ്ങളും അടുത്തിടെയാണ് പുറത്തു വന്നത്. രോഗികളുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ലോകായുക്തയുടെ മുന്നിലുള്ള കേസില്‍ വിധി നീട്ടികൊണ്ടു പോകാന്‍ ഇടത് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധങ്ങളാണുയരുന്നത്.ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ തെളിവുകളും ഹാജരാക്കിയിരുന്നു. ദുരിതാശ്വാസ നിധി ഫണ്ട് ദുര്‍വിനിയോഗം കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു.ദുരിതാശ്വാസ നിധി ഫണ്ട് ഇടനിലക്കാര്‍ ചേര്‍ന്ന് തട്ടിയെടുക്കുന്നതിന്റെ വിരങ്ങളും അടുത്തിടെയാണ് പുറത്തു വന്നത്. രോഗികളുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ലോകായുക്തയുടെ മുന്നിലുള്ള കേസില്‍ വിധി നീട്ടികൊണ്ടു പോകാന്‍ ഇടത് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധങ്ങളാണുയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular