Saturday, July 27, 2024
HomeIndiaനരേന്ദ്ര മോദി നാളെ കര്‍ണാടക സന്ദര്‍ശിക്കും

നരേന്ദ്ര മോദി നാളെ കര്‍ണാടക സന്ദര്‍ശിക്കും

ന്യൂഡല്‍ഹി | തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മാര്‍ച്ച്‌ 25ന് കര്‍ണാടകയിലെത്തും. ചിക്കബല്ലാപ്പൂരില്‍ ശ്രീ മധുസൂദന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ മോദി ഉദ്ഘാടനം ചെയ്യും. ബെംഗളുരു മെട്രോയുടെ വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതല്‍ കൃഷ്ണരാജപുര മെട്രോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി പലതവണ സംസ്ഥാനം സന്ദര്‍ശിക്കുകയും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

STORIES

Most Popular