Monday, January 24, 2022
HomeUSAകവി ജേക്കബ് മനയില്‍ അനുസ്മരണ സമ്മേളനം നടത്തി

കവി ജേക്കബ് മനയില്‍ അനുസ്മരണ സമ്മേളനം നടത്തി

ഡാളസ് :  അന്തരിച്ച കവിയും കഥാകൃത്തും, ഗാനരചയിതാവുമായ കവി ജേക്കബ് മനയില്‍ (87) അനുസ്മരണ സമ്മേളനം ഡാളസിൽ നടത്തപ്പെട്ടു .ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ രാവിലെ ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ ഡാളസിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു .മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമ്മളനത്തിൽ  ഷാജി മാത്യു  എല്ലാവർക്കും  സ്വാഗതം ആശംസിക്കുകയും കുടുംബംഗാമെന്ന നിലയിൽ ആമുഖമായി  അനുഭവങ്ങൾ പങ്കിടുകയും അനുസ്മരണ പ്രസംഗം  നടത്തുകയും ചെയ്തു.
ഡാളസിലെ സാഹിത്യ സാംസ്കാരിക വേദികളിൽ നിറസാന്നിധ്യവും കേരള ലിറ്റററി  മുൻ പ്രസിഡന്റ് മായ  തലവടി കളങ്ങര മനയില്‍ ഇരുപത്താറില്‍ കുടുംബാഗവും  പ്രവാസിയായിരുന്ന ജേക്കബ് മനയില്‍ തുള്ളല്‍ പാട്ടുകളിലൂടാണ് എഴുത്തിലേക്ക് തിരിഞ്ഞത്. കവിത, ശ്ലോകം, നാടന്‍പാട്ട്, വള്ളപ്പാട്ട്, കഥ, സ്മരണാഞ്ജലി, നര്‍മ്മകഥ, നിരൂപണം തുടങ്ങി നിരവധി ഗ്രന്ഥങ്ങളും ,. ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നതായി  കേരള ലിറ്റററി പ്രസിഡന്റ് സിജു ജോർജ് അനുസ്മരിച്ചു
. പ്രവാസി ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും ലഭിച്ച കവിയും, പൊതുപ്രവര്‍ത്തകനുമായ ജേക്കബ് മനയില്‍ അക്ഷരശ്ലോക സാഗരം, സുഭില സുമങ്ങള്‍, സ്വര്‍ഗ്ഗത്തിലെ പാപി, മലയാളി മാഹാത്മ്യം തുള്ളല്‍പാട്ട്, വിലാപകാവ്യം-സ്മരണാഞ്ജലി, മീനുക്കുട്ടി, ദാവീദ് വിജയം-തുള്ളല്‍പാട്ട്, ലാസര്‍-ഖണ്ഡകാവ്യം, ഞാന്‍ മരിച്ചാല്‍-നര്‍മ്മകഥകള്‍, മേടയിലെ കുഞ്ഞ്-കവിത, മധുമാംസം, പെനിയന്‍-തുള്ളല്‍പാട്ട്,  മനയില്‍കുടുംബം എന്നിങ്ങളെ നിരവധി കൃതികള്‍ രചിച്ചിരുന്നതായി ഇന്ത്യപ്രസ്ക്ലബ് നോർത്ത് ടെക്സാസ് ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ പറഞ്ഞു
ഏറെക്കാലം അമേരിക്കയിലായിരുന്നെങ്കിലും കുട്ടനാട്ടിന്‍ തനിമയും വായ്ത്താരിയും മനസില്‍ കൊണ്ടുനടക്കുകയും പാടശേഖരങ്ങളെയും ഗ്രാമീണതയെയും വരി പുണർണ   ജേക്കബ് മനയിലിന്റെ മിക്ക കവിതകളിലും കുട്ടനാടിന്റ കാര്‍ഷികമേഖലയ്ക്കുണ്ടായ ഉണര്‍വ്  വിഷയമായിരുന്നു.
കുട്ടനാട്ടില്‍ പണ്ടുകാലങ്ങളില്‍ തുടര്‍ന്നുവന്നിരുന്ന കൃഷിയും ഇപ്പോഴത്തെ കൃഷിരീതിയും തമ്മിലുള്ള വ്യത്യാസവും ചെറിയവാ ചാലുകളില്‍ വലവീശിയും ചൂണ്ടയിട്ടും മീന്‍ പിടിക്കുന്ന കഥകളും അദ്ദേഹത്തിന്റെ കവിതകളിലുണ്ടായിരുന്നതായി അനേക വര്ഷം അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന എബ്രഹാം മാത്യു (കുഞ്ഞുമോൻ) അനുസ്മരിച്ചു
ആദ്യകാലങ്ങളില്‍ തലവടിയില്‍ ആയിരുന്നുവെങ്കിലും പിന്നീട് മക്കള്‍ക്കൊപ്പം  അമേരിക്കയില്‍ ജീവിതം ചെലവഴിച്ചു. രണ്ടായിരത്തോടെ ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായി. വളരെക്കാലം ജന്മനാടുമായി വിട്ടുനിന്നെങ്കിലും പഴയ തലമുറയിലുള്ള വലിയൊരു സൗഹൃദം  അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഡാളസിൽ ആദ്യമായി  മലങ്കര ഓർത്തഡോക്സ്‌ ഇടവക സ്ഥാപിക്കുന്നതിന് വിലയേറിയ സംഭാവനകൾ നൽകുകയും സഭാ വേർതിരിവില്ലാതെ എല്ലാവരെയും സ്നേഹിക്കുകയും ചെയ്ത വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മനയിൽ ജേക്കബെന്നു  കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സെക്രട്ടറി അലക്സ് അലക്സാണ്ടർ പറഞ്ഞു

തുടർന്ന് കേരളഅസ്സോസിയേഷനെ പ്രതിനിധീകരിച്ചു അനശ്വരം  മാംമ്പിള്ളി അനുസ്മരണ പ്രസംഗം നടത്തി .കേരള അസോസിയേഷൻ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്ന മനയിൽ  ജൈക്കബെന്നും  കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു .തുടർന്നു കവിയുടെ രചനകിൽ ഒന്നായ  ഒരു മനോഹര ഗാനം ആലപിക്കുകയും ചെയ്തു ..മക്കളായ മറിയ , സാറ എന്നിവർ പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്ക്‌വെച്ചു .കുടുംബാംഗങ്ങൾ പങ്കെടുത്ത എല്ലാവര്ക്കും കുടുംബാംഗങ്ങൾ.നന്ദി അറിയിച്ചു

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular