Saturday, July 27, 2024
HomeIndia'ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല; ബിജെപി രാമന്റെ പേര് ദുരുപയോഗം ചെയ്യുന്നു'

‘ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല; ബിജെപി രാമന്റെ പേര് ദുരുപയോഗം ചെയ്യുന്നു’

ധംപൂര്‍ : ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രം ദൈവമല്ലെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള.

മതം നോക്കാതെ തന്നില്‍ വിശ്വാസം അര്‍പ്പിക്കുന്ന എല്ലാവരുടെയും നാഥനാണ് രാമനെന്നും, ബിജെപി രാമന്റെ പേര് ഉപയോഗിക്കുന്നത് അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണെന്നും അബ്ദുള്ള ആരോപിച്ചു.

ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി (ജെകെഎന്‍എന്‍പി) സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ ഉധംപൂര്‍ ജില്ലയിലെ ഗര്‍നൈയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭഗവാന്‍ റാം ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ഈ ധാരണ മനസ്സില്‍ നിന്ന് നീക്കണം. മുസ്ലീമോ ക്രിസ്ത്യാനിയോ അമേരിക്കനോ റഷ്യനോ ആകട്ടെ രാമന്‍ എല്ലാവരുടെയും ദൈവമാണ്. രാമനില്‍ എല്ലാവര്‍ക്കും വിശ്വാസമുണ്ടെന്നും അബ്ദുള്ള പറഞ്ഞു.

ഈയിടെ അന്തരിച്ച പാകിസ്താനില്‍ നിന്നുള്ള ഒരു പ്രമുഖ എഴുത്തുകാരന്‍, ജനങ്ങള്‍ക്ക് ശരിയായ പാത കാണിച്ചുകൊടുക്കാന്‍ രാമനെയും അല്ലാഹു അയച്ചതാണെന്ന് എഴുതിയിരുന്നു.

അപ്പോള്‍ തങ്ങള്‍ മാത്രമാണ് രാമഭക്തര്‍ എന്ന് പറയുന്നവര്‍ വിഡ്ഢികളാണ്. ബിജെപി രാമന്റെ പേര് ദുരുപയോഗം ചെയ്യുന്നു. രാമനോടല്ല അധികാരത്തോടാണ് ബിജെപിക്ക് സ്‌നേഹം.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്ബോള്‍, അവര്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും. ഇതിലൂടെ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം തൊഴിലില്ലായ്മ എന്നവ ജനം മാറാകുമെന്ന് ബിജെപി കരുതുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED ARTICLES

STORIES

Most Popular