Saturday, July 27, 2024
HomeKeralaസീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ടുപേര്‍ അറസ്റ്റില്‍

സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലെത്തിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം തിരൂരങ്ങാടി പള്ളിപ്പടി കടവത്ത് ലെയ്ന്‍ സെയ്തലവി (64), തിരൂരങ്ങാടി മൂന്നിയൂര്‍ കടവത്ത് വീട്ടില്‍ അബൂബക്കര്‍ (65) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സീരിയല്‍ നടിയായ യുവതിക്ക് കേസുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെങ്കിലും ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഇവര്‍ക്കെതിരെ മാര്‍ച്ച്‌ എട്ടിന് കോട്ടയം സ്വദേശിനിയാണ് പരാതി നല്‍കിയത്. സീരിയലില്‍ അഭിനയിച്ചിട്ടുള്ള മറ്റൊരു സ്ത്രീ പറഞ്ഞതനുസരിച്ച്‌ കോട്ടയം സ്വദേശിനിയും യുവതിയുംകൂടി നിര്‍മാതാവിനെ കാണാനായി കാരപ്പറമ്ബിലെ ഫ്ലാറ്റിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയായിരുന്നു പീഡനം. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. യുവതിയെ രണ്ടുപേരും ബലാത്സംഗം ചെയ്തെന്നാണ് പരാതി. ബാത്റൂമില്‍ കയറി കതകടച്ചതിനാല്‍ താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് കോട്ടയം സ്വദേശിനിയുടെ മൊഴി.

RELATED ARTICLES

STORIES

Most Popular