Thursday, June 8, 2023
HomeUSA'ഗാന്ധിയന്‍ തത്വചിന്തയോടുള്ള കടുത്ത വഞ്ചന' രാഹുല്‍ ഗാന്ധി വിഷയത്തില്‍ യു.എസ് കോണ്‍ഗ്രസ് അംഗം

‘ഗാന്ധിയന്‍ തത്വചിന്തയോടുള്ള കടുത്ത വഞ്ചന’ രാഹുല്‍ ഗാന്ധി വിഷയത്തില്‍ യു.എസ് കോണ്‍ഗ്രസ് അംഗം

വാഷിംഗ്ടണ്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത് ഗാന്ധിയന്‍ തത്വചിന്തയോടുള്ള കടുത്ത വഞ്ചനയാണെന്ന് യു.എസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ റോ ഖന്ന.

മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതി ശിക്ഷിച്ചതിന് ഏകദേശം 24 മണിക്കൂറിന് ശേഷം, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെള്ളിയാഴ്ച ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കി.

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത് ഗാന്ധിയന്‍ തത്ത്വചിന്തകളോടും ഇന്ത്യയുടെ ആഴമേറിയ മൂല്യങ്ങളോടും കാണിക്കുന്ന വഞ്ചനയാണ്” -ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റോ ഖന്ന ട്വീറ്റില്‍ പറഞ്ഞു. ഖന്ന യു.എസ് ജനപ്രതിനിധി സഭയില്‍ സിലിക്കണ്‍ വാലിയെ പ്രതിനിധീകരിക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി മോദിയുടെ ഇടപെടലും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. “ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടി ഈ തീരുമാനം മാറ്റാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ട്” -ഖന്ന മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ദുഃഖകരമായ ദിവസമാണെന്ന് യു.എസിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം അഭിപ്രായപ്പെട്ടു.

“ഇന്ത്യയിലെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇത് ദുഃഖകരമായ ദിവസമാണ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ, എല്ലായിടത്തും ഇന്ത്യക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മോദി സര്‍ക്കാര്‍ മരണമണി മുഴക്കുന്നു” -എബ്രഹാം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular