Saturday, April 27, 2024
HomeIndiaമയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല: കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല: കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ

ബംഗ്‌ളൂരു : മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം തുടരുമെന്നും മയക്കുമരുന്നിനെതിരായുള്ള നയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ‘മയക്കുമരുന്നും രാജ്യസുരക്ഷയും’ എന്ന വിഷയത്തെ ആസ്പദമാക്കി ബംഗ്‌ളൂരുവില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന് ഊന്നല്‍ നല്‍കികൊണ്ട് സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് വ്യാപാരം നടത്തുന്ന വിദേശ പൗരന്മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമ്ബോള്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ‘മയക്കുമരുന്നിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് സര്‍ക്കാരിന് സമൂഹത്തില്‍ നിന്നുള്ള സഹകരണം അത്യവശ്യമാണ്.

അയ്യായിരത്തോളം കേസുകളാണ് സംസ്ഥാനത്തെ പല ഭാഗത്തായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി ആളുകളെ ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് മറ്റ് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular