Friday, May 3, 2024
HomeIndiaവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമോ? മേല്‍ക്കോടതി വിധി നിര്‍ണായകം

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമോ? മേല്‍ക്കോടതി വിധി നിര്‍ണായകം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമോയെന്ന ചോദ്യം ശക്തമാണ്.

വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. സെപ്റ്റംബറിലാകും ഉപതിരഞ്ഞെടുപ്പ് നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2015ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 151 എ പ്രകാരം പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആ സീറ്റ് ഒഴിഞ്ഞതു മുതല്‍ ആറ് മാസത്തിനകം നടത്തണമെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ടത്. വയനാട് ഉള്‍പ്പടെ ലോക്‌സഭയില്‍ ഇപ്പോള്‍ മൂന്ന് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജലന്ധര്‍, ലക്ഷദ്വീപ് എന്നിവയാണ് മറ്റുള്ളവ.

മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഗുജറാത്തിലെ സൂറത്തിലെ കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ രാഹുലിന് 30 ദിവസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസ്. നടപടി ബിജെപിയുടെ പ്രതികാര രാഷ്ട്രീയമെന്ന ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

അതേസമയം, ഇന്ന് ഉച്ചക്ക് ഒരുമണിക്ക് എഐസിസി ആസ്ഥാനത്ത് രാഹുല്‍ മാധ്യമങ്ങളെ കാണും. കോണ്‍ഗ്രസിന്റെ തുടര്‍നടപടികള്‍ അദ്ദേഹം വ്യക്തമാക്കുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular