Saturday, April 20, 2024
HomeIndiaഎന്റെ മതം സത്യവും അഹിംസയും: രാഹുല്‍ ഗാന്ധി: ഈ വിധിയോട് യോജിക്കാനാകില്ലെന്ന് കെജരിവാള്‍

എന്റെ മതം സത്യവും അഹിംസയും: രാഹുല്‍ ഗാന്ധി: ഈ വിധിയോട് യോജിക്കാനാകില്ലെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി : സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച്‌ വിവിധ നേതാക്കള്‍ രംഗത്തെത്തി.

പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗൂഢാലോചന നടക്കുന്നു. കോണ്‍ഗ്രസുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. കോടതിയോട് ബഹുമാനവുമുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധിക്കെതിരെയുള്ള ഈ വിധിയോട് യോജിക്കാനാകില്ലെന്നും കെജരിവാള്‍ അഭിപ്രായപ്പെട്ടു.

രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് നിയമവ്യവസ്ഥയെ മാനിക്കുന്നുവെന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കേസില്‍ ജഡ്ജിയെ മാറ്റിയതടക്കം ഇടപെടലുണ്ടായിട്ടുണ്ട്. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular