Saturday, July 27, 2024
HomeIndiaമോദി സമുദായത്തെ അവഹേളിച്ചെന്ന കേസ്: രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ പ്രഖ്യാപിച്ച് കോടതി, പിന്നാലെ...

മോദി സമുദായത്തെ അവഹേളിച്ചെന്ന കേസ്: രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ പ്രഖ്യാപിച്ച് കോടതി, പിന്നാലെ ജാമ്യം

മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച് കോടതി. കേസില്‍ രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട  രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു.

പതിനായിരം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചാണ് രാഹുല്‍ ജാമ്യം നേടിയത്. സൂറത്ത് ജില്ലാ കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നല്‍കിയിരുന്നു.

ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്‌എച്ച്‌ വര്‍മ കേസിലെ അന്തിമവാദം പൂര്‍ത്തിയാക്കിയത്.

വിധി കേള്‍ക്കാന്‍ രാഹുല്‍ കോടതിയില്‍ സന്നിഹിതനായിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ചു നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?’ എന്നാണ് രാഹുല്‍ പ്രസംഗിച്ചിരുന്നത്.

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവര്‍ക്കെല്ലാം മോദി എന്ന പേര്‍ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാര്‍ പുറത്തുവരാനിരിക്കുന്നു എന്ന് ആര്‍ക്കുമറിയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തിനെതിരെ ഐപിഎല്‍ മുന്‍ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎല്‍ മേധാവി ആയിരിക്കെ സാമ്ബത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular