Thursday, April 25, 2024
HomeUSAരാഹുലിനെതിരായ നീക്കം : ശക്തമായ പ്രതിഷേധം ; എംപിമാരെ അറസ്റ്റ് ചെയ്തു

രാഹുലിനെതിരായ നീക്കം : ശക്തമായ പ്രതിഷേധം ; എംപിമാരെ അറസ്റ്റ് ചെയ്തു

രാഹുലിനെതിരായ ബിജെപി നീക്കത്തില്‍ പാര്‍ലമെന്റില്‍ എംപിമാരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. എംപിമാരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. ജനാധിപത്യം അപകടത്തില്‍ എന്ന ബാനറുമായി ആണ് പ്രകടനം നടത്തിയത്. മുതിര്‍ന്ന നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പാര്‍ലമെന്റിന് മുന്നില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നത്. തിങ്കളാഴ്ച രാജ്യവ്യാപകമായ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. അതിന് മുന്നോടിയായിട്ടാണ് ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ആം ആദ്മി പാര്‍ട്ടികളും ഇടത് പാര്‍ട്ടികളും ഡിഎംകെ എന്നിവര്‍ ഒരുമിച്ചാണ് വിജയ്ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. നിരോധനാജ്ഞ മറികടന്നാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.

കോടതിവിധിക്കെതിരായ രാഷ്ട്രീയ നീക്കത്തില്‍ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു. ഒബിസി വികാരം ഇളക്കി കോണ്‍ഗ്രസിന്റെ പ്രതിരോധത്തെ നേരിടാനാണ് ബിജെപിയുടെ നീക്കം. അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു.

കോടതിവിധിക്കെതിരായ പ്രതിഷേധത്തില്‍ സഹകരണം തേടി ഇരുപത് പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് സമീപിച്ചിരുന്നു. എന്നാല്‍ അകല്‍ച്ച വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് തുടങ്ങിയ പാര്‍ട്ടികള്‍ വിട്ടുനിന്നു. സമാജ് വാദി പാര്‍ട്ടി, ആംആ്ദമി പാര്‍ട്ടിയടക്കം 12 കക്ഷികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു.

mp’s arrested- protest-rahul

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular