Tuesday, April 23, 2024
HomeUSAരാഹുൽ ഗാന്ധിയെ പുറത്താക്കിയത് ഗാന്ധിയൻ ആദർശങ്ങളോടുള്ള വഞ്ചനയെന്നു കോൺഗ്രസ്മാൻ റോ ഖന്ന

രാഹുൽ ഗാന്ധിയെ പുറത്താക്കിയത് ഗാന്ധിയൻ ആദർശങ്ങളോടുള്ള വഞ്ചനയെന്നു കോൺഗ്രസ്മാൻ റോ ഖന്ന

രാഹുൽ ഗാന്ധിയെ ലോക് സഭയിൽ നിന്നു പുറത്താക്കിയത് ഗാന്ധിജിയുടെ തത്വചിന്തയോടുള്ള കടുത്ത വഞ്ചനയാണെന്നു യുഎസ് കോൺഗ്രസിലെ പ്രമുഖ ഇന്ത്യൻ അമേരിക്കൻ അംഗം റോ ഖന്ന പറഞ്ഞു.

“ഇന്ത്യയുടെ ഏറ്റവും അഗാധമായ മൂല്യങ്ങളുടെയും ലംഘനമാണിത്,” അദ്ദേഹം ട്വിറ്ററിനോടു പറഞ്ഞു. ഇതിനല്ല എന്റെ മുത്തശ്ശൻ വർഷങ്ങളോളം ജയിലിൽ കിടന്നത്.”

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായി ഖന്ന പറഞ്ഞു: “ഇന്ത്യൻ ജനാധിപത്യത്തിനു വേണ്ടി ഈ തീരുമാനം തിരുത്താൻ അങ്ങേയ്ക്കു അധികാരമുണ്ട്.”

വെള്ളിയാഴ്ച്ച അയോഗ്യതാ പ്രഖ്യാപനം ഉണ്ടായപ്പോൾ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു: “ഞാൻ പോരാടുന്നത് ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ്. അതിനു വേണ്ടി എന്ത് വിലകൊടുക്കാനും ഞാൻ തയാറാണ്. ഈ പോരാട്ടം നിയമ-രാഷ്ട്രീയ തലങ്ങളിൽ നമ്മൾ തുടരും.”

Rahul ban betrayal of Gandhian philosophy, says Khanna

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular