Friday, April 26, 2024
HomeKeralaപൊലീസിൽ നിന്ന് സിവിൽ സർവീസിലേക്ക്; കെഎഎസ് നേടിയത് മൂന്ന് പൊലീസുകാർ

പൊലീസിൽ നിന്ന് സിവിൽ സർവീസിലേക്ക്; കെഎഎസ് നേടിയത് മൂന്ന് പൊലീസുകാർ

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേയ്ക്ക്. മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ നി്ന്ന് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഡെപ്യൂട്ടേഷനില്‍ ജോലിനോക്കു നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാറും കെ എ പി മൂാന്നാം ബെറ്റാലിയനിലെ സ്‌പോര്‍ട്‌സ് ഹവില്‍ദാര്‍ അരുൺ അലക്‌സാണ്ടറും ഇടുക്കി ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി കെ അനീഷുമാണ് സിവില്‍ സര്‍വീസിലേയ്ക്ക് പ്രവേശിക്കുത്.

നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാര്‍ പതിനൊന്നാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേയ്ക്ക് എത്തിയത്. കോഴിക്കോട് ഫറൂഖ് കോളേജില്‍ നി് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം 2017ലാണ് അദ്ദേഹം പോലീസില്‍ ചേർന്നത്. തൃശൂരിലെ പോലീസ് പരിശീലനകേന്ദ്രത്തില്‍ രണ്ടുവര്‍ഷം സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ എത്തിയത്.

വയനാട് പുല്‍പ്പള്ളി സ്വദേശിയായ അരുൺ അലക്‌സാണ്ടര്‍ 46ാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നേട്ടം കൈവരിച്ചത്. 2011ല്‍ സ്‌പോര്‍ട്‌സ് ഹവില്‍ദാര്‍ നിയമനത്തിലൂടെ കെ എ പി മൂാം ബറ്റാലിയന്റെ ഭാഗമായി പോലീസിലെത്തി. സേനയുടെ ഭാഗമായിരിക്കെത്ത മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയിരുന്നു.

ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ അനീഷ് ഇപ്പോള്‍ ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്. 59ാം റാങ്കാണ് ഇ അനീഷിന് ലഭിച്ചത്. രാജകുമാരി എന്‍എസ്എസ് കോളേജില്‍ നി് ഇലക്ട്രോണിക്‌സ് ബിരുദവും തൊടുപുഴ ഐഎച്ച്ആര്‍ഡി യില്‍ നിന്ന് കമ്പ്യൂട്ടർ സയന്‍സില്‍ ബിരുദാനന്തരബിരുദവും നേടിയശേഷം 2005ലാണ് അനീഷ് പോലീസില്‍ പ്രവേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular