Thursday, April 25, 2024
HomeKeralaഇതാണ് 28 സംസ്ഥാനങ്ങൾ, ആർക്കെങ്കിലും ഉപകാരപ്പെടും; 35 സംസ്ഥാനങ്ങൾ പരാമർശത്തിൽ ശിവൻകുട്ടിയെ ട്രോളി അബ്ദുറബ്

ഇതാണ് 28 സംസ്ഥാനങ്ങൾ, ആർക്കെങ്കിലും ഉപകാരപ്പെടും; 35 സംസ്ഥാനങ്ങൾ പരാമർശത്തിൽ ശിവൻകുട്ടിയെ ട്രോളി അബ്ദുറബ്

മലപ്പുറം : ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ അല്ലേയെന്ന് ചോദിച്ച വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ ട്രോളി മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകളും എണ്ണവും എണ്ണിപ്പറഞ്ഞാണ് ശിവൻകുട്ടിയെ പരിഹസിച്ചത്. ഇന്ത്യയുടെ ഭൂപടവും മുൻ വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നിത് മുന്നോടിയായി മാർഗ്ഗരേഖ പുറത്തിറക്കാൻ വിളിച്ച വാർത്താസമ്മേളനത്തിനിടെയാണ് വി ശിവൻകുട്ടിക്ക് നാക്ക് പിഴച്ചത്. രാജ്യത്ത് സ്‌കൂളുകൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറയുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ അല്ലേയെന്നാണ് മന്ത്രി സംശയത്തോടെ ഉദ്യോഗസ്ഥരോട് ചോദിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ മറുപടി കിട്ടിയതോടെ 23 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നുവെന്നും മന്ത്രി തിരുത്തി പറഞ്ഞു.

എന്നാൽ മന്ത്രിയുടെ വാക്കുകളെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മുൻ വിദ്യാഭ്യാസമന്ത്രി പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു.. ആർക്കെങ്കിലും ഉപകാരപ്പെടും.

സംസ്ഥാനങ്ങൾ :-
1 ആന്ധ്രാപ്രദേശ്
2 അരുണാചൽ പ്രദേശ്
3 ആസ്സാം
4 ബീഹാർ
5 ഛത്തീസ്ഗഢ്
6 ഗോവ
7 ഗുജറാത്ത്
8 ഹരിയാന
9 ഹിമാചൽ പ്രദേശ്
10 ജാർഖണ്ഡ്
11 കർണാടകം
12 കേരളം
13 മധ്യ പ്രദേശ്
14 മഹാരാഷ്‌ട്ര
15 മണിപ്പൂർ
16 മേഘാലയ
17 മിസോറം
18 നാഗാലാൻഡ്
19 ഒഡിഷ
20 പഞ്ചാബ്
21 രാജസ്ഥാൻ
22 സിക്കിം
23 തമിഴ്നാട്
24 തെലുങ്കാന
25 ത്രിപുര
26 ഉത്തർ പ്രദേശ്
27 ഉത്തരാഖണ്ഡ്
28 പശ്ചിമ ബംഗാൾ

കേന്ദ്രഭരണ പ്രദേശങ്ങൾ :-
1 ആൻഡമാൻ-നിക്കോബാർ
2 ചണ്ഡീഗഡ്
3 ദാദ്ര – നഗർ ഹവേലി, ദാമൻ-ദിയു
4 ഡൽഹി
5 ലക്ഷദ്വീപ്
6 പുതുശ്ശേരി
7 ജമ്മു & കശ്മിർ
8 ലഡാക്ക്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular