Thursday, May 2, 2024
HomeIndia'കാല് തല്ലിയൊടിക്കും': ഇറച്ചിവില്‍പനക്കാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവും പശു ഗുണ്ടകളും

‘കാല് തല്ലിയൊടിക്കും’: ഇറച്ചിവില്‍പനക്കാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവും പശു ഗുണ്ടകളും

ചൈത്ര നവരാത്രിയോടനുബന്ധിച്ച്‌ രാജ്യത്തെ വിവിധയിടങ്ങളില്‍ ഇറച്ചി വില്‍പന ശാലകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ട് ബി.ജെ.പി നേതാക്കളും പശു ഗുണ്ടകളും.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് റോന്തുചുറ്റുന്ന ബി.ജെ.പി നേതാവ് രവീന്ദ്ര സിങിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാളും കൂടെയുള്ള പശു ഗുണ്ടകളും ചേര്‍ന്ന് കാല് തല്ലിയൊടിക്കും എന്നൊക്കെ ഇറച്ചി വില്‍പനക്കാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

വെസ്റ്റ് ഡല്‍ഹി വിനോദ് നഗറിലുള്ള ഫസല്‍പൂര്‍ മണ്ടാവലി പ്രദേശത്താണ് ഇവര്‍ ആരകമണവുമായി എത്തിയത്. നവരാത്രി ആഘോഷങ്ങളുള്ള ഒമ്ബത് ദിവസങ്ങളിലും ഷോപ്പ് അടച്ചിടാന്‍ ബി.ജെ.പി നേതാവ് ഇറച്ചിവില്‍പനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിനൊപ്പം നടന്ന് ഇറച്ചി വില്‍പനശാലകള്‍ പരിശോധിക്കുന്ന ബി.ജെ.പി നേതാക്കളെയും വീഡിയോയില്‍ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular