Thursday, May 2, 2024
HomeUSAകാൻസർ മുഴകൾ ഒരു വർഷത്തിലധികം മുൻപ് പ്രവചിക്കാൻ കഴിയുന്ന രക്‌തപരിശോധന ബ്രിട്ടനിലെ ആശുപത്രികളിൽ...

കാൻസർ മുഴകൾ ഒരു വർഷത്തിലധികം മുൻപ് പ്രവചിക്കാൻ കഴിയുന്ന രക്‌തപരിശോധന ബ്രിട്ടനിലെ ആശുപത്രികളിൽ പരീക്ഷിച്ചു തുടങ്ങി

കാൻസറിനു കാരണമാവുന്ന മുഴകൾ ഒരു വർഷത്തിലധികം മുൻപ് പ്രവചിക്കാൻ കഴിയുന്ന ലളിതമായൊരു രക്‌ത പരിശോധന ബ്രിട്ടനിലെ ആശുപത്രികളിൽ പരീക്ഷിച്ചു തുടങ്ങി. “എല്ലാ  കാൻസറിനുമുള്ള ആദ്യത്തെ രക്ത പരിശോധനയാണിത്,” കാൻസർ ചികിത്സയിൽ വിപ്ളവകരമായ പുരോഗതി കുറിക്കുന്ന പരിശോധനയെ കുറിച്ച് സാർ ലാബ്സ് സ്ഥാപക സി ഇ ഒയും എപിജനറസ് ബയോടെക് ചെയർമാനുമായ ആശിഷ് ത്രിപാഠി പറഞ്ഞു.

“അറിയപ്പെട്ട ഏതു സാങ്കേതിക വിദ്യയെക്കാളും നേരത്തെ കാൻസർ കണ്ടെത്താൻ ഞങ്ങൾക്കു കഴിയും,” ത്രിപാഠി പറഞ്ഞു. “മുഴ ശരിക്കും രൂപം കൊള്ളുന്നതിനു മുൻപ്.”

“മാത്രമല്ല, ഏതു കാൻസറാണ് വരാൻ പോകുന്നതെന്നും കൃത്യമായി പ്രവചിക്കാൻ ഈ രക്ത പരിശോധന മതി.”

ഇന്ത്യൻ സ്ഥാപനമായ എപിജനറസ് ബയോടെക്കിൽ 2021ൽ വികസിപ്പിച്ചെടുത്ത ടെസ്റ്റിന്റെ പുതിയ പതിപ്പ് ഈയിടെ ‘സ്റ്റം സെൽ’ മാസികയിൽ പ്രസിദ്ധീകരിച്ചു.

കാൻസർ ബാധിച്ച 500 പേരെയും രോഗമില്ലാത്ത 500 പേരെയും പരിശോധനയ്ക്കു വിധേയരാക്കിയ ഗവേഷകർക്കു 25 ഇനം കാൻസറുകളിലെങ്കിലും കൃത്യമായി പ്രവചനം നടത്താൻ കഴിഞ്ഞു. വ്യാപകമായി മാരകമാവുന്ന സ്തനാർബുദം, ശ്വാസകോശ അർബുദം തുടങ്ങിയവ ഉൾപ്പെടെ.

“ഒരൊറ്റ തെറ്റായ നെഗറ്റീവ്/പോസിറ്റീവ് ഫലം പോലും ഞങ്ങൾക്കു കിട്ടിയില്ല,” ത്രിപാഠി പറഞ്ഞു.

ലണ്ടനിൽ സെന്റ് ബർത്തലോമിയോ ആശുപത്രിയിൽ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ കാൻസർ സ്പെഷ്യലിസ്റ് ആയ ഡോക്ടർ ഷെരിഫ് റൗഫ് പറയുന്നത് നേരത്തെ കൂട്ടി കാൻസർ സൂചന കിട്ടുന്നത് ചികിത്സയ്ക്കുള്ള മാന്ത്രിക ഔഷധം കിട്ടിയ പോലെയാണ് എന്നാണ്.

“സാധാരണ ഗതിയിൽ ഇത് എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമല്ല. ഒട്ടേറെ രോഗികൾ ഇപ്പോൾ സ്കാനിംഗ്, ബയോപ്‌സി തുടങ്ങിയ പരിശോധനകളിലൂടെ കടന്നു പോകുന്നു. കാന്സറിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒരൊറ്റ രക്ത പരിശോധന കൊണ്ട് രോഗം കണ്ടെത്താൻ കഴിയുന്നത് നിരവധി ജീവനുകളെ രക്ഷിക്കാൻ സഹായിക്കും.”

സ്റ്റം സെല്ലുകളെ വച്ചാണ് ത്രിപാഠിയുടെ ഗവേഷകർ പഠനം നടത്തിയത്. പൂർണ രൂപം പ്രാപിച്ച കാൻസർ സെല്ലുകളെ കണ്ടെത്തുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. നല്ലതോ ചീത്തയോ ആയ എല്ലാ സെല്ലുകളും തുടക്കത്തിൽ സ്റ്റം സെല്ലുകളാണ്.

ഒരു ക്യൂബിക് സെന്റിമീറ്റർ മാത്രമുളള മുഴ സൃഷ്ടിക്കാൻ ഒരു ബില്യൺ കാൻസർ സെല്ലുകൾ വേണം. സി ടി സ്കാനിൽ പോലും അതു കണ്ടെത്തിയെന്നു വരില്ല. പക്ഷെ ശരീരത്തിനുള്ളിൽ വളരുമ്പോൾ ആ ചെറു മുഴ കൂടുതൽ കാൻസർ സെല്ലുകളെ രക്തത്തിലേക്കു പൊഴിക്കുന്നു. അങ്ങിനെ അവ പുതിയ മുഴകൾ സൃഷ്ടിക്കുന്നു.

രക്തത്തിലൂടെ സഞ്ചരിക്കുന്ന സമ്പൂർണ മുഴകളെ തേടുന്ന രീതി ആയിരുന്നു നേരത്തെ. എന്നാൽ എല്ലാ രക്ത സാമ്പിളുകളിലും അന്വേഷിക്കുന്ന സെല്ലുകൾ കിട്ടിയെന്നു വരില്ലെന്നു ത്രിപാഠി പറയുന്നു. “അവിടെയാണ് ഞങ്ങൾ കൊണ്ടുവന്ന നേട്ടം കാണേണ്ടത്.”

ഈ പരിശോധനയിൽ ആദ്യ ഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്തി ചികിൽസിക്കാം. 18 മാസം വരെ മുൻകൂട്ടി പറയാൻ കഴിയും. ഇപ്പോൾ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് തിരിച്ചറിയുക. അപ്പോൾ ചികിത്സ വൈകിപ്പോയേക്കും.”

Cancer care breakthrough: Tumors can be predicted even before they form

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular