Friday, May 3, 2024
HomeEditorialവിദ്യാഭ്യാസമോ പ്രത്യേക കഴിവുകളോ ഇല്ല, പക്ഷേ ഒരുകോടി മുപ്പത് ലക്ഷമാണ് ഒരു ഖനിത്തൊഴിലാളിക്ക് കിട്ടുന്ന ശമ്ബളം

വിദ്യാഭ്യാസമോ പ്രത്യേക കഴിവുകളോ ഇല്ല, പക്ഷേ ഒരുകോടി മുപ്പത് ലക്ഷമാണ് ഒരു ഖനിത്തൊഴിലാളിക്ക് കിട്ടുന്ന ശമ്ബളം

ലിയ വിദ്യാഭ്യാസമോ തൊഴില്‍ വൈദഗ്‌ദ്ധ്യമോ ഇല്ലാത്ത ഒരാള്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടുമോ? കിട്ടിയാലും ലഭിക്കുന്ന ശമ്ബളം എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയുമല്ലോ?

എന്നാല്‍ അങ്ങനയൊരാള്‍ക്ക് ഒരുകോടി മുപ്പത് ലക്ഷം വാര്‍ഷിക ശമ്ബളം കിട്ടുന്നുണ്ടെന്ന് അറിഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? ഇനി അധികം ചോദ്യങ്ങള്‍ ഉന്നയിച്ച്‌ കുഴപ്പിക്കുന്നില്ല. കോറി റോക്ക്‌വെല്‍ എന്ന അമേരിക്കക്കാരന് 1.30 കോടിരൂപയാണ് തൊഴില്‍ സ്ഥാപനം ശമ്ബളമായി നല്‍കിവരുന്നത്.

38 വയസുകാരനായ കോറിക്ക് വലിയ വിദ്യാഭ്യാസമോ തൊഴില്‍ നൈപുണ്യമോ ഒന്നുമുണ്ടായിരുന്നില്ല. ജീവിതത്തില്‍ ദിശാബോധം നഷ്‌ടമായ കോറിക്ക് എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചിരിക്കുമ്ബോഴാണ് ആകസ്‌മികമായി ഒരു ചെമ്ബ് ഖനിയില്‍ ജോലി ലഭിക്കുന്നത്. ആറുമാസക്കാലത്തേക്കായിരുന്നു കരാറെങ്കിലും പിന്നീടത് പലതവണകളായി കമ്ബനി ദീര്‍ഘിപ്പിച്ചു നല്‍കി.

രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ഖനനം വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. അതുവരെയും അഗാധമായ ഗര്‍ത്തങ്ങള്‍ക്കുള്ളിലായിരിക്കും കോറിയുടെ ജീവിതം. ഏറെ അപകടകരമായ വെടിമരുന്നുകള്‍ ഉപയോഗിച്ച്‌ ഭൂമി തുരന്നാണ് ഖനനപ്രവര്‍ത്തനം.

ഇങ്ങനെയൊക്കെയാണെങ്കിലും ചെയ്യുന്ന ജോലിയില്‍ പൂര്‍ണ തൃപ്‌തനാണ് കോറി. തൊഴില്‍ സമയത്ത് ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനായി താന്‍ മാറുമെങ്കിലും ആത്മ സംതൃപ്‌തി ലഭിക്കാറുണ്ടെന്ന് ഇയാള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular