Sunday, May 5, 2024
HomeUSAന്യു യോർക്ക് ജാക്സൺ ഹൈറ്റ്സിൽ 'ബംഗ്ലാദേശ് സ്ട്രീറ്റ്' വളരുന്ന സമൂഹത്തിന്റെ കരുത്തിനു തെളിവായി

ന്യു യോർക്ക് ജാക്സൺ ഹൈറ്റ്സിൽ ‘ബംഗ്ലാദേശ് സ്ട്രീറ്റ്’ വളരുന്ന സമൂഹത്തിന്റെ കരുത്തിനു തെളിവായി

ന്യൂ യോർക്ക് ജാക്‌സൺ ഹൈറ്സിലെ ബംഗ്ളാദേശി സാന്നിധ്യം ഏറെയുള്ള 73 സ്ട്രീറ്റിനു ‘ബംഗ്ളാദേശ് സ്ട്രീറ്റ്’ എന്നു പുതിയ പേരിട്ടു. ന്യൂ യോർക്ക് കൗൺസിൽ അംഗം ശേഖർ കൃഷ്ണൻ പറഞ്ഞതു പോലെ, ഇത് വെറുമൊരു പേരുമാറ്റമല്ല, ബംഗ്ലാദേശി സമൂഹത്തിന്റെ വളരുന്ന സ്വാധീനത്തിന്റെ തെളിവാണ്.

ബംഗ്ളാ റെസ്റോറന്റുകൾ, പലചരക്കു കടകൾ, മരുന്നു കടകൾ, പത്രം ഓഫിസുകൾ എന്നിങ്ങനെ വലിയ സാന്നിധ്യമുള്ള തെരുവിന്റെ പുതിയ പേരിട്ടത് ഉത്ഘാടനം മാർച്ച് 26നു ബംഗ്ലാദേശിന്റെ 52ആം സ്വാതന്ത്ര്യ ദിനത്തിൽ അവിടെ നടന്ന ചടങ്ങിൽ. പേരു മാറ്റം സിറ്റി കൗൺസിലിൽ നിർദേശിച്ച ഡിസ്‌ട്രിക്‌ട് 25 അംഗം ശേഖർ കൃഷ്ണൻ തന്നെയാണ് ഉത്ഘാടനം നിർവഹിച്ചത്. രാഷ്ട്രീയ നേതാക്കളും ബംഗ്ളാ സമൂഹ നേതാക്കളും സന്നിഹിതരായിരുന്നു.

ഉറക്കമില്ലാതെ പ്രവർത്തിക്കുന്ന ബംഗ്ലാ വ്യാപാര സമൂഹമാണ് ഈ തെരുവിൽ ഉള്ളത്. പല വിധ സാംസ്‌കാരിക, സാമൂഹ്യ പരിപാടികളും ഇവിടെ പതിവാണ്.

ഏതെങ്കിലും തെരുവിനു പുതിയൊരു പേരിടുന്നത് ദീർഘകാല യജ്ഞമാണ്. ഊർജസ്വലമായ ബംഗ്ലാ സമൂഹത്തിന്റെ സാന്നിധ്യം അറിയിക്കാൻ ഇങ്ങിനെയൊരു മാറ്റം വേണമെന്നു സമൂഹ നേതാക്കൾ അവരുടെ പ്രതിനിധിയായ കൃഷ്ണനോടു പറഞ്ഞിരുന്നു. അദ്ദേഹം അതിനുള്ള ശ്രമങ്ങൾ നടത്തിയതിനെ തുടർന്നു ഫെബ്രുവരി 16നു നടന്ന കൗൺസിൽ യോഗത്തിൽ  തീരുമാനം ഉണ്ടായി.
ഉത്ഘാടന ദിവസം കൃഷ്‌ണൻ പറഞ്ഞു: “ഇനി ഈ തെരുവ് എക്കാലവും ബംഗ്ളദേശ് സ്ട്രീറ്റ് എന്ന് അറിയപ്പെടുന്നത് ഈ സമൂഹത്തിന്റെ കരുത്തു കൊണ്ടാണ്. ടാക്സി ഡ്രൈവർ മുതൽ കൊച്ചു കച്ചവടക്കാരും മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെ നമ്മുടെ ബംഗ്ലാദേശ് സമൂഹം കരുത്തുറ്റതാണ്.”

ഒരു മാസം നീളുന്ന ബംഗ്ലാദേശ് പൈതൃക മാസം ഈ സമൂഹത്തിന്റെ സംഭാവനകൾ ഉയർത്തിപ്പിടിക്കും.

ന്യൂ യോര്കിൽ തന്നെ ജമൈക്കയിൽ ഒരു തെരുവിന് നേരത്തെ ‘ബംഗ്ലാദേശ് അവന്യു’ എന്നു പേരിട്ടിരുന്നു. ബ്രോങ്ക്സിൽ സ്റ്റോളിങ് അവന്യുവിന്റെ പേരു ‘ബംഗ്ലാ ബസാർ അവന്യു’ എന്നുമാക്കി.

Jackson Heights street renamed Bangladesh Street 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular