Friday, May 3, 2024
HomeCinemaമൂന്ന് കോടിയുടെ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ദുല്‍ഖര്‍; ഇഷ്ടനമ്ബര്‍ കിട്ടാന്‍ മുടക്കിയത് 1.85 ലക്ഷം

മൂന്ന് കോടിയുടെ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ദുല്‍ഖര്‍; ഇഷ്ടനമ്ബര്‍ കിട്ടാന്‍ മുടക്കിയത് 1.85 ലക്ഷം

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹന പ്രേമികളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും.

വിന്റേജ് കാറുകളും സൂപ്പര്‍ കാറുകളും സൂപ്പര്‍ ബൈക്കുകളും തുടങ്ങിയ വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ദുല്‍ഖറിന്റെ പക്കലുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ മെഴ്‌സിഡീസിന്റെ മറ്റൊരു താരം കൂടി എത്തിയിരിക്കുകയാണ്.


മെയ്ബ ജി.എല്‍.എസ് 600 ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. മലയാള താരങ്ങളിലെ ആദ്യ മെയ്ബ ഉടമയാണ് ദുല്‍ഖര്‍.


രണ്‍വീര്‍ സിങ്ങ്, കൃതി സനോണ്‍, അര്‍ജുന്‍ കപൂര്‍, നീതു സിങ്ങ് തുടങ്ങിയ ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാം ചരണ്‍ തുടങ്ങിയവരെല്ലാം അടുത്തിടെ ഈ വാഹനം സ്വന്തമാക്കിയിരുന്നു. ഏകദേശം മൂന്ന് കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.


കഴിഞ്ഞ വര്‍ഷം ബെന്‍സ് ജി 63 എഎംജിയും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും ദുല്‍ഖര്‍ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ അത്യാഡംബര എസ്‍യുവി. 1.85 ലക്ഷം രൂപ മുടക്കി ലേലത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഇഷ്ടനമ്ബറായ 369 സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യന്‍ വിപണിയിലെത്തിയത്. ജിഎല്‍എസില്‍‌ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബ ജിഎല്‍എസ് 600.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular