Friday, April 19, 2024
HomeIndiaയുപി, പഞ്ചാബ് തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള തന്ത്രങ്ങൾ മെനയും:

യുപി, പഞ്ചാബ് തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള തന്ത്രങ്ങൾ മെനയും:

കണ്ണൂർ; സിപിഐഎം 23-ാം പാർട്ടി കോൺഗ്രസിന് മുൻപായുള്ള നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് രൂപരേഖയെ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചയായിരിക്കും ഇന്ന് നടക്കുക. ദേശീയ തലത്തിൽ ബിജെപിക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകൾ യോഗം ചർച്ചചെയ്യും.

ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള മമത ബാനർജിയുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാട് നിർണായകമാകും.യുപി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പിബിയുടെ പരിഗണനയ്‌ക്ക് വരുന്നുണ്ട്. പൊതുവിഷയങ്ങളിൽ പ്രതിപക്ഷത്തോടൊപ്പം നിന്ന് സ്വീകരിക്കേണ്ട തീരുമാനങ്ങളും പിബി യോഗം കൈക്കൊള്ളും.

ബംഗാളിൽ മമതബാർനർജിക്കെതിരെ സിപപഐഎം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. ഇത് പ്രദേശത്ത് ചില സംഘർഷാവസ്ഥയ്‌ക്കും കാരണമായിട്ടുണ്ടായിരുന്നു. കൊറോണ പ്രോട്ടോക്കാൾ ലംഘിച്ചെന്നാരോപിച്ച് ചില സ്ഥലങ്ങളി സിപിഎം സ്ഥാനാർത്ഥിയുടെ പ്രചാരണവും മമതാ സർക്കാർ തടഞ്ഞിരുന്നു. ഇത് പോലീസും സിപിഎം പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിനും കാരണമായതാണ്.

മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യത്തിനായി പാർട്ടികൾ തയ്യാറെടുക്കുമ്പോൾ ബംഗാളിലെ അവസ്ഥ കൂടി പരിഗണക്കമെന്നാണ് സംസ്ഥാനത്തെ പാർട്ടിപ്രവർത്തകരുടെ ആവശ്യം. കേരളത്തിൽ കോൺഗ്രസ് സിപിഎം രാഷ്‌ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിലുള്ള ഐക്യത്തിന് ഇത് ഒരു തടസ്സമല്ലെന്നാണ് സൂചന.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular