Friday, May 3, 2024
HomeUSA'ഓ ഇത് അതാന്നാ തോന്നുന്നെ ': Yes I am a transwoman...

‘ഓ ഇത് അതാന്നാ തോന്നുന്നെ ‘: Yes I am a transwoman ,നാൻ ‘റെയ്ന ‘ : രാരിമ ശങ്കരൻകുട്ടി

വലിയ ലോകത്തിനുള്ളിലൂടെ കടന്നു പോകുന്ന ചെറിയ ലോകം  !

ട്രെയിനിലാണ്  റൂബിക്സ് ക്യൂബും പിടിച്ചിരിക്കുന്ന വൃദ്ധനെ കണ്ടത്. ഒരിഴ പോലും നരയ്ക്കാത്ത സമൃദ്ധമായ തലമുടി ,

ക്ലീൻ ഷേവൻ ആയ ആൾ താടി വെച്ചിരുന്നേൽ,  മുകൾ നിരയിലും താഴെയും നഷ്ടമായ പല്ലിൻ്റെ വിടവുകൾ ഇത്ര വിസിബിൾ ആകാതിരുന്നെങ്കിൽ, അയാൾക്ക് കൂടുതൽ ചെറുപ്പം തോന്നിയേനെ.

വൃദ്ധൻ മെല്ലെ ക്യൂബും കൈയ്യിൽ പിടിച്ച്  എഴുനേറ്റു, പലർക്കു നേരെയുമത് നീട്ടി.സമീപിച്ച പലരും  നോട്ടം തിരിക്കുകയോ അവരുടെ അതൃപ്തി വ്യക്തമാക്കുകയോ ചെയ്തു.  ക്യൂബ് Solve ചെയ്യാനുള്ള intellect തോന്നാത്തതു കൊണ്ടാണോ  എന്നറിയില്ല  റൂബിക്സ്  എന്നിലേക്ക് നീണ്ടു വന്നില്ല.

ഓരോരുത്തരും  തല വെട്ടിച്ച് നിരസിക്കുമ്പോഴും സാരമാക്കാതെ അയാൾ  ഒരു കുട്ടിയെപ്പോലെ ഇടറിച്ചിരിച്ചു.  എതിർവശത്തെ സീറ്റിലിരുന്ന  20 കാരിയുടെ
ഭാവമേതാണ്ടിങ്ങനെയായിരുന്നു “രാവിലെ ഇറങ്ങിക്കോളും ഓരോരോ …. ”

യാത്രക്കിടയിൽ ലഗേജ് പുറത്തിറക്കാൻ  സഹയാത്രികരെ സഹായിക്കുവാനും മറ്റും എത്ര പേർ സന്നദ്ധരാകാറുണ്ട് .. പക്ഷെ ഇവിടെ  ഇയാളെ ക്യൂബ് ട്രൈ ചെയ്ത് സഹായിക്കാൻ ആരും തയ്യാറായില്ല; മറിച്ച്   ഈർഷ്യയാണ് പലരിലും  കണ്ടത് .

അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തി.

ഒരു നോർത്ത് ഇന്ത്യൻ ഫാമിലി, വൃദ്ധദമ്പതികൾ, ഏറ്റവും പിന്നിലായി നാല്പതിനടുത്തു പ്രായമുള്ള സുന്ദരിയായ സ്ത്രീ എന്നിവർ   കയറി. മനോഹരമായി ത്രെഡ് ചെയ്ത നീണ്ട പുരികങ്ങൾ,  ആകർഷകമായ (പുട്ടിയടിച്ചതെന്ന്   അസൂയാലുക്കൾ വിശേഷിപ്പിച്ചേക്കാവുന്ന ) മുഖഭംഗി. പറന്ന് കിടക്കുന്ന മുടിയിഴകൾ പിന്നോട്ട് ഒതുക്കുന്നതിനിടയിൽ ,നമ്മുടെ
റൂബിക്സ് ക്യൂബുകാരൻ അവളുടെ അടുത്തും എത്തി. ‘ങാഹാ let me see.’ അവളത് താൽപ്പര്യത്തോടെ  കയ്യിൽ വാങ്ങി  . ക്യൂബിൻെറ ഒരു വശം ശരിയാക്കി  അടുത്ത വശം  ലാസ്റ്റ് ട്വിസ്റ്റിൽ മൊത്തം പാളി. അയാളുടേയും അവളുടേയും   contageous ആയ ചിരി  അവിടെയാകെ പുഞ്ചിരി പടർത്തി. കംപാർട്മെൻ്റിന് ജീവൻ വെച്ച പോലെ!

അയാൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ മുറി മലയാളത്തിൽ അവൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.അരമണിക്കൂറിനു ശേഷം പുറത്തോട്ടു പാളി നോക്കി തനിക്ക്  ഇറങ്ങാറായി എന്നാംഗ്യം കാണിച്ചെഴുനേറ്റു വൃദ്ധനോടായി അവൾ
bye bye  എന്ന് ഉറക്കെ യാത്ര പറഞ്ഞു.

ഘനമാർന്ന ശബ്ദം കേട്ട്
എൻ്റെ അടുത്തിരുന്ന യുവതിയോട് ചെറുപ്പക്കാരനായ  ഭർത്താവ്  – ‘ഓ ഇത് അതാന്നാ തോന്നുന്നെ!!’

ട്രെയിനിൻ്റെ പടികളിലോട്ട് നീങ്ങുന്നതിനിടയിൽ
കമൻ്റ് കേട്ട്   തിരിഞ്ഞ് നിന്ന്   പതറാതെ അവൾ മറുപടി നൽകി    –  Yes I am a transwoman ,നാൻ ‘റെയ്ന ‘ !!

ചമ്മൽ മാറ്റാനായിട്ടായിരിക്കാം  ചെറുപ്പക്കാരൻ തിരികെ ചോദിച്ചു – നിങ്ങടെ ശരിക്കുമുള്ള പേര്? original name?
അവൾ ഒന്നും  മിണ്ടിയില്ല .ആരും  അത് ശ്രദ്ധിച്ചതുമില്ല!

Gender നെ കുറിച്ചല്ല,അവൾ ബാക്കി വെച്ച് പോയ പാഠത്തെക്കുറിച്ചായിരുന്നു  ഞങ്ങൾ  ചിന്തിച്ചിരുന്നത്.

‘സഹായിക്കുന്നത്  ആർക്കും ആരെയും എപ്പോഴും ആകാം.’
അത് ചിലപ്പോൾ ഒരു റൂബിക്സ് ക്യൂബുകാരനുമാകാം !!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular