Saturday, July 20, 2024
HomeObituaryറിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫ് ഡാളസിൽ അന്തരിച്ചു

റിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫ് ഡാളസിൽ അന്തരിച്ചു

ഡാളസ് : കോട്ടയം അരീക്കര, അറയ്ക്കപറമ്പിൽ പാസ്റ്റർ എ. എം. ജോസഫിന്റെ സഹധർമ്മിണി റിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫ് (86) മാർച്ച് 30 ന് ഡാളസിൽ വെച്ച് നിര്യാതയായി.  ചിങ്ങവനം കുഴിമറ്റം, ചാലുവേലിൽ കുടുംബാംഗമായിരുന്നു. ഐ.പി.സി. ഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു
1995 -ൽ അമേരിക്കയിൽ സ്ഥിര താമസം ആക്കുന്നതിന് മുൻപ് രാജസ്ഥാനിൽ 30 വർഷം ഹൈസ്കൂൾ അധ്യാപികയായി സേവനം ചെയ്തിരുന്നു. ഉദയപൂർ ഫിലദൽഫ്യ ഫെലോഷിപ്പ് ചർച്ചസ് ഓഫ് ഇന്ത്യാ സഭകളുടെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും , ജനറൽ സെക്രട്ടറിയും ആയിരുന്ന ഭർത്താവ്, പാസ്റ്റർ എ.എം ജോസഫിനോടൊപ്പം ഉത്തര ഭാരതത്തിലെ പ്രേഷിത പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു.  പരേതനായ ഡോ.തോമസ് മാത്യുവിന്റെ നേറ്റീവ് മിഷണറി മൂവ്മെന്റിൽ 23 വർഷം സജീവ പ്രവർത്തകരായിരുന്നു കുടുംബം.  ഭൗതിക ശരീരം ഏപ്രിൽ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഐ.പി.സി ഹെബ്രോൻ ഡാളസ് (1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 10 ന്  അതേ സഭാ മന്ദിരത്തിൽ ആരംഭിക്കുകയും തുടർന്ന്  റോളിംഗ് ഓക്സ് (400 Freeport Parkway, Coppell, Texas 75019) സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്കരിക്കും.
മക്കൾ: ആലീസ് മാത്യു, മാത്യു ജോസഫ്
മരുമക്കൾ: ജെയിംസ് മാത്യു, മേഴ്സി തോമസ് .

കൊച്ചു മക്കൾ: ജെസിക്ക , ജോസായാ , ആരൺ.

 
കൂടുതൽ വിവരങ്ങൾക്കു  പാസ്റ്റർ എ എം ജോസഫ് 214 621 0335
പി പി ചെറിയാൻ 
RELATED ARTICLES

STORIES

Most Popular