Sunday, May 5, 2024
HomeIndiaവരുണയില്‍ സിദ്ധരാമയ്യക്ക് എതിര മകനെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബി.എസ്. യെദിയൂരപ്പ

വരുണയില്‍ സിദ്ധരാമയ്യക്ക് എതിര മകനെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബി.എസ്. യെദിയൂരപ്പ

ബംഗളൂരു : കര്‍ണാടകയിലെ വരുണയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ മകനെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്.

യെദിയൂരപ്പ. വരുണയില്‍ സിദ്ധരാമയ്യക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കും. അതേ സമയം മകന്‍ ബി.വൈ. വിജയേന്ദ്ര ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ തന്റെ പിന്‍ഗാമിയാകുമെന്നും യെദിയൂരപ്പ പറഞ്ഞു. 1983മുതല്‍ യെദിയൂരപ്പ മത്സരിക്കുന്ന മണ്ഡലമാണിത്. ഏഴു തവണയാണ് അദ്ദേഹം ശിക്കാരിപുരയെ പ്രതിനിധീകരിച്ചത്.

കഴിഞ്ഞ തവബ ബദാമിയില്‍ സിദ്ധരാമയ്യയുടെ ഭൂരിപക്ഷം ബി.ജെ.പി 1696 ആയി ചുരുക്കിയിരുന്നു. ഇത്തവണയും അത് ആവര്‍ത്തിക്കാനാണ് ബി.ജെ.പിയുടെ കരുനീക്കം. കോണ്‍ഗ്രസിന്റെ കോട്ടയാണ് മൈസൂരിലെ വരുണ. സിദ്ധരാമയ്യ ഉള്‍പ്പെടുന്ന കുറുബ സമുദായം നിര്‍ണായക ശക്തിയായ മണ്ഡലം കൂടിയാണ് ഇത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രമേ ഇതുവരെ വിജയിച്ചിട്ടുള്ളൂ.

വ്യാഴാഴ്ചയാണ് വരുണയില്‍ തന്റെ മകനെ മത്സരിപ്പിക്കുമെന്ന് യെദിയൂരപ്പ സൂചന നല്‍കിയത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. താന്‍ ഇനി മത്സരിക്കാനില്ലെന്നും മകനെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും നേരത്തേ യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. വരുണയില്‍ വിജയേന്ദ്ര മത്സരിച്ചാല്‍ വിജയസാധ്യത കുറവാണ്. അതിനാലാണ് സ്വന്തം മണ്ഡലം തന്നെ മകനു തന്നെ നല്‍കാന്‍ യെദിയൂരപ്പ മുന്നിട്ടിറങ്ങിയത്. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ പാര്‍ട്ടിയുടെ ഏതുതീരുമാനവും അംഗീകരിക്കുമെന്ന് വിജയേന്ദ്ര പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular