Friday, April 19, 2024
HomeKeralaസുരേന്ദ്രന്റെ അപ്രമാദിത്വം ബിജെപിയില്‍ പൊട്ടിത്തെറി ശോഭ സുരേന്ദ്രന്‍ തുറന്നുപറച്ചിലില്‍

സുരേന്ദ്രന്റെ അപ്രമാദിത്വം ബിജെപിയില്‍ പൊട്ടിത്തെറി ശോഭ സുരേന്ദ്രന്‍ തുറന്നുപറച്ചിലില്‍

ബിജെപി പുനഃസംഘടന  പൊ്ട്ടിത്തെറിയിലെത്തി നില്‍ക്കുകയാണ്.  കൃഷ്ണദാസ് പക്ഷം മാത്രമല്ല, ന്യൂനപക്ഷങ്ങളും വെട്ടിനിരത്തപ്പെട്ടു. ക്രിസ്ത്യന്‍ നാമധാരികളില്‍ അല്‍ഫോന്‍സ് കണ്ണന്താനവും  നോബിള്‍ മാത്യുവും  വെട്ടിനിരത്തപ്പെട്ടു.  സുരേന്ദ്രനു മേല്‍ക്കോയ്മ നല്‍കുന്ന പുനഃസംഘടന കൊണ്ടു കൃഷ്ണദാസ് പക്ഷം പൂര്‍ണമായും അപ്രസക്തമായി. ഇതിലൂടെ സുരേന്ദ്രനു നേട്ടം മാത്രമേയുള്ളൂ.തനിക്കെതിരേ ശബ്ദിക്കാന്‍ ആരും തയാറാകില്ലെന്ന  വിശ്വാസം ഉടലെടുത്തിരിക്കുന്നു.

ബിജെപി പുനസംഘടനയിലെ അതൃപ്തി പരസ്യമാക്കി ശോഭ സുരേന്ദ്രന്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പദവി പ്രശ്‌നമല്ലെന്നും പദവി അല്ല ജന പിന്തുണയാണ് പ്രധാനമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പുരാണ കഥ പറഞ്ഞു കൊണ്ടാണ് ശോഭ സുരേന്ദ്രന്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്ന് പറഞ്ഞ ഹിരണ്യ കശിപുവിന്റെ അവസ്ഥ ഓര്‍മിപ്പിച്ച് കൊണ്ടാണ് പോസ്റ്റ്. ഹിരണ്യ കാശിപു ഭീഷണിപ്പെടുത്തിയിട്ടും പ്രഹ്ലാദന്‍ നിലപാടില്‍ ഉറച്ചു നിന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു. ദേശീയ നിരവാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് വിമര്‍ശനം.

ശോഭ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികള്‍ക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാല്‍, ഞാന്‍ ജീവനെപ്പോലെ സ്‌നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ പല ദൗത്യങ്ങള്‍ ഏല്‍പ്പിച്ചു, അവ കലര്‍പ്പില്ലാത്ത സമര്‍പ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാന്‍ സേതുസമുദ്രം നിര്‍മിച്ചപ്പോള്‍  അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ.

ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ  ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനം. എന്നാല്‍, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണ്.

അതേ സമയം ശോഭാ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് മാറ്റിയതിനെക്കുറിച്ച് ബിജെപി  അഖിലേന്ത്യ  പ്രസിഡന്റിനോട് ചോദിക്കണമെന്ന് വി മുരളീധരന്റെ പ്രതികരണം. ശോഭാ സുരേന്ദ്രന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള എണ്‍പത് അംഗ നിര്‍വാഹക സമിതിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍  ജെപി നദ്ദ ഇന്ന് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് വി മുരളീധരനും കുമ്മനം രാജശേഖരനും മാത്രമേ സമിതിയിലെ സ്ഥിരം അംഗങ്ങളായുള്ളൂ. നേരത്തെ   ഉണ്ടായിരുന്ന ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍ അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെ  ഒഴിവാക്കി. നേതൃമാറ്റം ആവശ്യപ്പെട്ടിരുന്ന കൃഷണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ക്ക് കടുത്ത ആഘാതമാണ് പുനസംഘടനയിലൂടെ ഉണ്ടായത്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular