Friday, May 17, 2024
HomeIndia'മോദി' പരാമര്‍ശം; വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും

‘മോദി’ പരാമര്‍ശം; വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും

സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും. സൂറത്ത് കോടതിയിലാണ് അപ്പീല്‍ ഫയല്‍ ചെയ്യുന്നത്.സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകുമെന്നാണ് വിവരം.രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ സൂറത്ത് വിധിക്കെതിരെ ഏപ്രില്‍ അഞ്ചിന് മുമ്പ് അപ്പീല്‍ സമര്‍പ്പിക്കുമന്ന് അറിയിച്ചിരുന്നു.

മനു അഭിഷേക് സിങ് വി ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ നിയമ വിഭാഗമാണ് രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തിരിക്കുന്നത്. മോദി പരാമര്‍ശത്തിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പാട്‌ന കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു. ‘മോദി’ സമുദായത്തെ അപമാനിച്ചു എന്ന കേസില്‍ ഈ മാസം 12 ന് ഹാജരാകാന്‍ പാട്‌നയിലെ പ്രത്യേക കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

ബിജെപി നേതാവും രാജ്യസഭാംഗവുമായ സുശീല്‍ കുമാര്‍ മോദിയുടെ പരാതിയിന്മേലാണ് നടപടി. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ ‘മോദി’ സമുദായത്തെ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. ഇതേ കേസിലാണ് സൂറത്ത് കോടതി കഴിഞ്ഞയാഴ്ച രാഹുലിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കുകയായിരുന്നു.

rahul appeal tommorrow

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular