Friday, April 26, 2024
HomeKeralaപിബി ഇന്നും നാളെയും ഇടതുപക്ഷം ചിന്തിക്കുക കാലു വാരുന്നവനെ ചുമക്കണോ?

പിബി ഇന്നും നാളെയും ഇടതുപക്ഷം ചിന്തിക്കുക കാലു വാരുന്നവനെ ചുമക്കണോ?

കേരളത്തില്‍ എല്‍ഡിഎഫിന്റെ ഇടയില്‍ ഒരു ട്രേന്‍ഡ് കടന്നു കൂടിയിരിക്കുന്നു. ഏതെങ്കിലും പാര്‍്ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഓടി വരുന്നവനെ ചുമക്കാന്‍ ഇടതുപക്ഷ കക്ഷികള്‍ പ്രത്യേകിച്ചു സിപിഎം തയാറാകുന്നു. കോണ്‍ഗ്രസുമായി പിണങ്ങി  സ്ഥാനമാനം  കൊതിച്ചു  വന്ന അനില്‍കുമാര്‍ എന്ന കെപിസിസി ഭാരവാഹിയെ  സിപിഎം ഏറ്റെടുത്തു. ഒരു കൊച്ചു കുട്ടി പോലും കൂടെ വന്നില്ലെന്നു മാത്രമല്ല,   പാര്‍ട്ടി അണികള്‍ പോലും ഇയാളെ തള്ളിപ്പറഞ്ഞു തുടങ്ങി.

അടുത്ത ഏതാനും ആളുകള്‍ കോണ്‍ഗ്രസില്‍ നിന്നും  സിപിഎമ്മിലേക്കു വന്നു. ഇവര്‍ക്കു നേട്ടമാകുമ്പോള്‍ പാര്‍ട്ടിക്കു ക്ഷീണം മാത്രമാണ് നല്‍കുന്നത്.  ഒരു പ്രദേശത്തു നിന്നും ഒരാളെ പോലും കൂടെ കിട്ടുന്നില്ലെന്നാണ്  സിപിഎമ്മിനു നാണക്കേടായി മാറുന്നത്.  മറ്റൊരു പാര്‍ട്ടിയില്‍ നിന്നും കാലുവാരി വരുന്നവരെ പ്രോത്സാഹിപ്പിച്ചു  ഇപ്പോള്‍ ഇടതുപക്ഷ കക്ഷികള്‍ പരസ്പരം കാലുവാരാന്‍ തുടങ്ങി. സിപിഎമ്മിന്റെ കോട്ടയായ  വട്ടവടയില്‍ നിന്നും ആളുകള്‍ സിപിഐയില്‍ ചേരുന്നു. തൃശൂരില്‍ നിന്നും  സിപിഐ അംഗങ്ങള്‍ സിപിഎമമില്‍ ചേരുന്നു. ഇടതുപക്ഷ കക്ഷികള്‍ക്ക് എന്താണ് ഇവിടെ നേട്ടമുണ്ടാകുന്നത്.  പുറത്തുനിന്നും സംഘടിതമായി  ആളുകള്‍ വരുന്നില്ല.

ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കുന്ന  പിബി യോഗത്തില്‍ പ്രധാനചര്‍ച്ച ആകെയുള്ള കേരളം എങ്ങനെ പിടിച്ചുനിര്‍ത്താം എന്നതായിരിക്കും. പിണറായി വിജയന്‍ സമ്മതിച്ചില്ലെങ്കിലും  കേരളത്തിലെ ഭരണം വന്‍പരാജയമാണ്.  പോലീസില്‍ നിന്നും ഓരോ ദിവസവും കേള്‍ക്കുന്നതു നാണക്കേടിന്റെ കഥ മാത്രമാണ്. മോന്‍സന്‍ വീരവാദമെല്ലാം ഏറ്റുവാങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പിണറായിയുടെ പരാജയമാണ്.  പരാതി കൊടുക്കാന്‍ എത്തുന്ന യുവാവിനെ പ്രതിയാക്കി പീഡിപ്പിച്ച സംഭവം, ശബരിമല വിഷയം, പ്ലസ് വണ്‍ സീറ്റ് എല്ലാം പരാജയം. കോവിഡ് ഇനിയും പടര്‍ന്നില്ലെങ്കില്‍പിണറായി  തോല്‍ക്കും.

കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍  സിപിഎം പ്രതീക്ഷ അര്‍പ്പിക്കുന്നു. ഇതു പാര്‍ട്ടിയുടെ വളര്‍ച്ചയല്ല പ്രതീക്ഷയാണ്.  ഈ പ്രതീക്ഷ കൈവിട്ടാല്‍  തീരും സിപിഎം. പശ്ചിമബംഗാളിലും ത്രിപുരയിലും  കൈവിരലില്‍ എണ്ണാന്‍ ആളില്ല. ലക്ഷക്കണക്കിനു ആളുകള്‍ വോട്ട് ചെയ്ത പശ്ചിമബംഗാളില്‍  4500 വോട്ടാണ് സിപിഎമ്മും സിപിഐയും ചേര്‍ന്ന  ഇടതുപക്ഷത്തിനു ലഭിച്ചത്.  എന്തൊരു നാണക്കേടാണ്. പശ്ചിമബംഗാളില്‍  സിപിഎമ്മിന്റെ  അവസ്ഥ

ദയനീയമാകുമ്പോഴും  ഒരു വിട്ടുവീഴ്ചയുമില്ല. തൃണമൂല്‍ കോണ്‍ഗ്രസാണ് അവരുടെ ശത്രു. ഇതു ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്.
ഇതെല്ലാം രണ്ടു ദിവസം  നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടാകും.  പിണറായിവിജയനും കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും പിബിയില്‍ പങ്കെടുക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular