Tuesday, April 23, 2024
HomeKeralaതിന്നു കൊഴുക്കുന്ന നേതാക്കള്‍; നേതാക്കള്‍ കോടികള്‍ കൊയ്യുന്നു; നശിക്കുന്ന ഇടതുപക്ഷമൂല്യങ്ങള്‍

തിന്നു കൊഴുക്കുന്ന നേതാക്കള്‍; നേതാക്കള്‍ കോടികള്‍ കൊയ്യുന്നു; നശിക്കുന്ന ഇടതുപക്ഷമൂല്യങ്ങള്‍

കട്ടന്‍ചായയും പരിപ്പുവടയുംമാത്രം കഴിച്ചു  രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്ന ഇടതുപക്ഷ നേതാക്കളുടെ കാലം കഴിഞ്ഞു. ഇത്തരമൊരു നേതാവായിരുന്നു പിണറായിയും വിഎസും ഉള്‍പ്പെടെയുള്ള പഴയകാലനേതാക്കള്‍.  ഇപ്പോള്‍ ഇവരുടെ സാമ്പത്തിക സ്ഥിതി നോക്കിയാല്‍ ആദര്‍ശം വെറും വാക്കായി മാറിയെന്നു വ്യക്തം. ഭരണപരിഷ്‌കാര കമ്മീഷനായി  ലക്ഷങ്ങളാണ് ശമ്പളമായിവിഎസ്  കൈപ്പറ്റിയത്. പിന്നെ ആദര്‍ശം ഒന്നും പറയാതെയിരിക്കുകയാണ് നല്ലത്.  പിണറായി  വിജയനോ ഇത്രയും പാവപ്പെട്ട മനുഷ്യന്‍ വെറെയില്ല. മകളുടെ ശമ്പളത്തിലാണ് കഴിയുന്നതെന്നു തോന്നി പോകും.

ഇന്നു ബ്രാഞ്ച് സെക്രട്ടറിയോ ലോക്കല്‍ സെക്രട്ടറിയായാല്‍ കോടിശ്വരനാകും. നോക്കുകൂലിയും ്അഴിമതിയും  കിമ്പളവും ഇവരുടെ കൂടെ പിറപ്പായിമാറി. ഭൂരിപക്ഷത്തിന്റെ കണക്കാണ് പറയുന്നത്.   ഇടതുപക്ഷത്തിന്റെ സ്ഥിതിയാണ്. ഒരു പാവപ്പെട്ട മനുഷ്യനെ കാണിച്ചു  തരാന്‍ കാണില്ല.  പിഎസ് സി റാങ്കില്‍ പോലും  നേതാക്കളോ അവരുടെ മക്കളോ ചുമ്മാ കയറി കൂടുന്ന കാലമാണ്. സിപിഐയിലും ഇതുതന്നെയാണ് സ്ഥിതി.  പല ജില്ല സെക്രട്ടറിമാര്‍ വനംവകുപ്പും റവന്യുവകുപ്പും തീറെഴുതി എടുത്തിരിക്കുകയാണ്.

അഖിലേന്ത്യാസെക്രട്ടറി രാജ പോലും  മകളെ  ഒരു രാഷ്ട്രീയനേതാവാക്കാന്‍ നോക്കി പരാജയപ്പെട്ടയാളാണ്.
പത്തനംതിട്ടയിലെ സിപിഐയില്‍ പൊട്ടിത്തെറി അരങ്ങു തകര്‍ക്കുമ്പോള്‍ ആരോപണം  കോടികളുടെ അഴിമതിയാണ്. സിപിഐ ജില്ലാ സെക്രട്ടറി എപി ജയനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജില്ലാകൗണ്‍സില്‍ അംഗം പിഎന്‍ രാധാകൃഷ്ണ പണിക്കര്‍.

റാന്നി താലൂക്കിലെ ചേത്തയ്ക്കല്‍ വില്ലേജില്‍ മരംകൊള്ള നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്തവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത് ജയനാണ്. 150 തേക്കു മരങ്ങള്‍ മുറിച്ചു നീക്കിയ സംഭവം വിവാദമായിട്ടും ഇതു സംബന്ധിച്ച് ഒരു പ്രതികരണവും സിപിഐ ജില്ലാ സെക്രട്ടറി നടത്താത്തത് അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. തന്റെ ബിനാമികളെ ഉപയോഗിച്ച് പത്തനംതിട്ട നഗരത്തില്‍ ചതുപ്പു നിലങ്ങള്‍ നികത്തി കോടികള്‍ വിലയിട്ട് മറിച്ചു വില്‍ക്കുന്നു. അടൂര്‍ കേന്ദ്രീകരിച്ച് ജയന്‍ ഒരു കോടി രൂപ മുടക്കി ഫാം നിര്‍മ്മിക്കുന്നുണ്ട്. ഇതേപ്പറ്റി അന്വേഷണം വേണമെന്നും പണിക്കര്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിട്ടും ജയന്‍ കോന്നി നിയോജക മണ്ഡലത്തിന്റെ ചുമതലക്കാരനായി തുടര്‍ന്നത് പാറമട, ക്വാറി മാഫിയകളെ സഹായിക്കാനാണ്. അവര്‍ക്ക് വരുന്ന കോടിക്കണക്കിന് രൂപയുടെ റോയല്‍ട്ടി ക്യാന്‍സല്‍ ചെയ്തുകൊടുക്കുന്ന ജോലിയാണ് ജില്ലാ സെക്രട്ടറിക്കുള്ളതെന്നും മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ആരോപിച്ചു.

ഒരു സാധാരണ തൊഴിലാളിയുടെ മകനായ ജില്ലാ സെക്രട്ടറി ഇക്കാലയളവില്‍ രണ്ടു കോടി വില മതിക്കുന്ന വീടും ചുറ്റുപാടും ബിസിനസ് മൂലധനവും ഉണ്ടാക്കിയത് അവിഹിത മാര്‍ഗത്തിലൂടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി ഭരണ ഘടന അനുസരിച്ച് ജില്ലാ കമ്മറ്റിയംഗമായ ഒരാളെ രാജി വച്ചാല്‍ പോലും പുറത്താക്കേണ്ടത് ജില്ലാ കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ്. ജില്ലാ കൗണ്‍സില്‍ അംഗത്തിന് പറയാനുള്ള അവകാശം ജില്ലാ കൗണ്‍സിലില്‍ ഉണ്ടെന്നിരിക്കേ കാര്യം മറച്ചു വച്ച് വ്യക്തി വിരോധത്തിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും രാധാകൃഷ്ണ പണിക്കര്‍ പറഞ്ഞു.

വ്യക്തിപരമായ നടപടികള്‍ ജയന്‍ നടത്തുന്നതിന്റെ തുടര്‍ച്ചയായി തനിക്ക് പലതവണ വിശദീകരണ നോട്ടീസ് അയയ്ക്കുകയും മറുപടി നല്‍കിയിട്ടും വീണ്ടും നോട്ടീസ് അയച്ച് പീഡിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് ഈ മാസം ആദ്യം രാജിവച്ചത്. എന്നാല്‍ ചട്ടങ്ങളൊന്നും പാലിക്കാതെ ജില്ലാ സെക്രട്ടറി തന്നെ പുറത്താക്കിയതായി പത്ര വാര്‍ത്തകള്‍ നല്‍കിയതായി രാധാകൃഷ്ണ പണിക്കര്‍ പറഞ്ഞു. എപി ജയന്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ നാള്‍മുതല്‍ കമ്മ്യുണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്തിയും കളങ്കിതമായ മാര്‍ഗങ്ങളിലൂടെ സ്വത്ത് സമ്പാദനവും നടത്തുകയാണ്.

ഇക്കാര്യങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പിഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. രാധാകൃഷ്ണനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയംഗങ്ങളായ സാമുവല്‍ ജോസഫ്, വി.ജെ.ജോണ്‍സണ്‍ എന്നിവരും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായും അറിയിച്ചു.ജില്ലാ സെക്രട്ടറിയുടെ നിലപാടുകളില്‍ വിഘടിച്ച് നില്‍ക്കുന്നവരുമായി സഹകരിച്ച് പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളിലും പരാതി നല്‍കുമെന്നും രാധാകൃഷ്ണ പണിക്കര്‍ പറഞ്ഞു.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular