Saturday, July 27, 2024
HomeIndiaവനിതാ ഹോക്കിയില്‍ ഇന്ത്യക്ക് നിരാശ

വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് നിരാശ

ടോക്കിയോ ഒളിംപിക്സ് വനിതാ ഹോക്കി വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി.ബ്രിട്ടനെതിരെ 3-4 ആണ് ഇന്ത്യ കീഴടങ്ങിയത്. മത്സരത്തില്‍ പിന്നില്‍ നിന്നിരുന്ന ഇന്ത്യ വന്‍തിരിച്ചു വരവ് നടത്തിയ ശേഷമാണ് കീഴടങ്ങിയത്.

മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടര്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇരട്ട ഗോളുകള്‍ നേടി ബ്രിട്ടന്‍ ആധിപത്യം ഉറപ്പാക്കി. എന്നാല്‍ ഗുര്‍ജിത് കൗറിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ ഇന്ത്യ ഒപ്പമെത്തി. പുറകെ വന്ദന കത്താരിയുടെ ഗോളിലൂടെ ഇന്ത്യ ലീഡ് സ്വന്തമാക്കി.

പിന്നീട് മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ ഒരു ഗോള്‍ നേടി മത്സരം 3-3ന് സമനിലയിലാക്കി. അതോടെ മത്സരം ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരത്തിലേക്ക് എത്തി.
പക്ഷേ പെനാല്‍റ്റി കോര്‍ണറിലൂടെ ബ്രിട്ടന്‍ നാലാം ഗോള്‍ നേടി മുന്നിലെത്തി. അതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് പിന്നീട് സമനില പിടിക്കാന്‍ കഴിഞ്ഞില്ല.

RELATED ARTICLES

STORIES

Most Popular