Friday, April 19, 2024
HomeKeralaകൊച്ചി കപ്പൽ ശാലയിലെ ബോംബ് ഭീഷണി; ഒന്നര മാസമായിട്ടും പ്രതികളെ പിടികൂടിയില്ല

കൊച്ചി കപ്പൽ ശാലയിലെ ബോംബ് ഭീഷണി; ഒന്നര മാസമായിട്ടും പ്രതികളെ പിടികൂടിയില്ല

കൊച്ചി : കപ്പൽ ശാലയിലെ ബോംബ് ഭീക്ഷണിയിൽ ഇരുട്ടിൽ തപ്പി പോലീസ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന യുദ്ധ കപ്പലായ ഐഎൻഎസ് വിക്രാന്തിനു ബോംബ് ഭീക്ഷണി നേരിട്ട് ഒന്നര മാസം പിന്നിടുമ്പോഴും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രോട്ടോൺ മെയിലിൽ നിന്നും ഭീക്ഷണി എത്തിയതാണ് അന്വേഷണം പ്രതിന്ധിയിലാകാൻ കാരണം.

കൊച്ചി കപ്പൽ ശാലയിൽ നിർമാണം പുരോഗമിക്കുന്ന വിമാനവഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിനെതിരായി നാല് തവണയാണ് ഭീക്ഷണി സന്ദേശം ലഭിച്ചത്. നാല് തവണയും ഇമെയിൽ എത്തിയത് പ്രോട്ടോൺ മെയിലിൽ നിന്നാണ്. കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘം പ്രോട്ടോൺ മെയിൽ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.പ്രോട്ടോൺ മെയിലിൽ അക്കൗണ്ട് ഉണ്ടാക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതില്ലാത്തതിനാൽ മറുപടി ലഭിച്ചാലും കാര്യം ഉണ്ടാകില്ലെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ പോലീസ് സംശയം ഉള്ളവരുടെ പട്ടിക ഉണ്ടാക്കി ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഇപ്പോൾ ഭീക്ഷണി സന്ദേശം നിലച്ചത് അന്വേഷണം ശക്തമായതിന്റെ ഫലമായാണെന്നാണ് പോലീസ് നിഗമനം.

കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് കപ്പൽ ബോംബിട്ടു തകർക്കുമെന്ന ആദ്യ ഇമെയിൽ സന്ദേശം ലഭിച്ചത്. കപ്പൽ ശാല ഉദ്യോഗസ്ഥർക്ക് മൂന്നും പോലീസ് സ്റ്റേറ്റിനിലേക്ക് രണ്ടും ഭീക്ഷണി സന്ദേശങ്ങളാണ് എത്തിയത്. ഐപി അഡ്രസ്സ് പരിശോധിച്ചതിൽ നിന്നും സന്ദേശത്തിന് പിന്നിൽ കപ്പൽ ശാലക്ക് അകത്തു നിന്നുള്ളവരാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പ്രതിയെ കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കേന്ദ്ര ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular