Friday, May 3, 2024
HomeKeralaപള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ 17ന് പരിഗണിക്കാന്‍ സുപ്രീംകോടതി

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ 17ന് പരിഗണിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ 17ന് പരിഗണിക്കാന്‍ സുപ്രീംകോടതി.
കേസിലെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയത്.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത്. ആറു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഈ കേസില്‍ താന്‍ മാത്രമാണ് വിചാരണ തടവുകാരനെന്നും സുനി ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനിക്ക് നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular