Thursday, April 25, 2024
HomeEditorialലൈംഗികാവശ്യം നിരാകരിച്ചതില്‍ വിരോധം; ഒപ്പം ഉറങ്ങാന്‍ കിടന്ന ഭാര്യയെ കൊന്നതില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലൈംഗികാവശ്യം നിരാകരിച്ചതില്‍ വിരോധം; ഒപ്പം ഉറങ്ങാന്‍ കിടന്ന ഭാര്യയെ കൊന്നതില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലംകുളത്ത് തനിക്കൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ ഭര്‍ത്താവ് കൊന്നത് ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവും മൂലമാണെന്ന് പൊലീസ്.
സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖിനെ (35) അറസ്‌റ്റു ചെയ്തു. ഏലംകുളം വായനശാലയ്‌ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. വെള്ളി അര്‍ധരാത്രിക്കു ശേഷമാണ് കേസിനാസ്‌പദമായ സംഭവം.
പ്രതിയുടെ ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.ഫഹ്നയുടെ ദേഹത്തു നിന്ന് കാണാതായ ആഭരണങ്ങള്‍ പൊലീസ് പ്രതിയുടെ മണ്ണാര്‍ക്കാട്ടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയുടെ ചുമതലയുള്ള തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular