Tuesday, May 7, 2024
HomeUSAടെന്നസി ഹൗസിൽ ഡെമോക്രാറ്റിക് റെപ് വംശീയ അധിക്ഷേപം നടത്തിയെന്ന് ഇന്ത്യൻ അമേരിക്കൻ

ടെന്നസി ഹൗസിൽ ഡെമോക്രാറ്റിക് റെപ് വംശീയ അധിക്ഷേപം നടത്തിയെന്ന് ഇന്ത്യൻ അമേരിക്കൻ

ടെന്നസി ഹൗസിൽ അംഗമായ ഇന്ത്യൻ അമേരിക്കന്റെ മേൽ പുറത്താക്കപ്പെട്ട ഡെമോക്രാറ്റിക് അംഗം വംശീയ വിദ്വേഷം ചൊരിഞ്ഞവെന്നു പരാതി. സബി കുമാർ (75) പറയുന്നത് ഡെമോക്രാറ്റ് ജസ്റ്റിൻ ജോണ്സ് (27) തന്നെ ‘ഇന്ത്യൻ മേധാവിത്വത്തിന്റെ തവിട്ടു (brown)  മുഖം’ എന്നു വിളിച്ചു എന്നാണ്.

“കുമാർ നിങ്ങളെ ആരും അംഗീകരിക്കില്ല” എന്നു ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ തന്റെ നേരെ വിരൽ ചൂണ്ടി ജോൺസ്‌ പറഞ്ഞുവെന്നു ഫോക്സ് ന്യൂസിൽ കുമാർ ആരോപിച്ചു.

ജോൺസിനെയും റെപ്. ജസ്റ്റിൻ പിയേഴ്സണെയും തോക്കു നിരോധനം ആവശ്യപ്പെടുന്ന പ്രകടനത്തിന്റെ പേരിൽ പുറത്താക്കാൻ സഭ തീരുമാനിക്കുന്നതിനു മുൻപായിരുന്നു ആ ആക്രോശം. നാഷ്‌വിൽ സ്കൂളിൽ ഉണ്ടായ വെടിവയ്‌പിനെ തുടർന്നാണ് ഡെമോക്രാറ്റുകൾ പ്രകടനം (ചിത്രം) സംഘടിപ്പിച്ചത്. ജോൺസ്‌ കാളക്കൊമ്പു ധരിച്ചു എന്നതാണ് പുറത്താക്കാൻ കാരണമായി സഭ ചൂണ്ടിക്കാട്ടിയത്.

“ഞാൻ 53 വർഷമായി ഇവിടെ എത്തിയിട്ട്,” കുമാർ പറഞ്ഞു. “സർജനാണ്. 46 വർഷമായി ടെന്നസിയിൽ. ആളുകൾ എന്നോട് വളരെ മര്യാദയോടെയാണ് ഇടപെടുന്നത്. ജോൺസിന്റെ പെരുമാറ്റം പക്ഷെ എന്നെ അമ്പരപ്പിച്ചു.

“പ്രത്യേകിച്ച് മനുഷ്യർ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ജീവിക്കുന്ന ഒരിടത്ത്. ഇവിടെ വിവേചനവും വംശീയതയും ഒന്നുമില്ല.”
ജോൺസിനെ പുറത്താക്കിയ റിപ്പബ്ലിക്കൻ സഭയുടെ നടപടിയെ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. മൂന്നു കുട്ടികളും മൂന്ന് മുതിർന്നവരും വെടിയേറ്റു മരിച്ച ശേഷം ജി ഓ പി നേതാക്കൾ എന്താണ് ചെയ്യുന്നത്. സമാധാനപരമായി പ്രകടനം നടത്തിയ സഭാംഗങ്ങൾക്കെതിരെ നടപടി എടുക്കുക. ഞെട്ടിക്കുന്ന, ജനാധിപത്യ വിരുദ്ധമായ നടപടി.”

2014 മുതൽ സഭയിൽ വെള്ളക്കാരനല്ലാത്ത ഏക അംഗമാണ് കുമാർ. “നിങ്ങൾ എല്ലാം കാണുന്നത് വംശീയതയുടെ നിറങ്ങളിലാണ്,” ജോൺസ്‌ ചൂണ്ടിക്കാട്ടി. “സഭയിൽ അംഗമാവുമ്പോൾ നിങ്ങൾ ഞങ്ങളിൽ ഒരാളാവണം.”

Indian American accuses Democrat of racist slur

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular