Friday, April 26, 2024
HomeEditorialമരിച്ച പ്രിയപ്പെട്ടവരുടെ പ്രതിരൂപങ്ങൾക്കു നമ്മോടൊപ്പം കംപ്യൂട്ടറിൽ ജീവിക്കാമെന്നു വിദഗ്ദൻ

മരിച്ച പ്രിയപ്പെട്ടവരുടെ പ്രതിരൂപങ്ങൾക്കു നമ്മോടൊപ്പം കംപ്യൂട്ടറിൽ ജീവിക്കാമെന്നു വിദഗ്ദൻ

മരിച്ചവർ നമ്മൾക്കൊപ്പം കംപ്യൂട്ടറിൽ ജീവിക്കുക: എങ്ങിനെയുണ്ട് ആശയം. വൈകാതെ നടപ്പാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിതെന്നു  സിലിക്കൺ വാലി കംപ്യൂട്ടർ വിദഗ്ദൻ ഡോക്ടർ പ്രതീക് ദേശായ് പറയുന്നു.

നിരവധി നിർമിത ബുദ്ധി (എ ഐ) പ്ലാറ്റുഫോമുകൾ ആവിഷ്‌കരിച്ച ദേശായ് പറയുന്നത് മനുഷ്യന്റെ ‘ബോധാവസ്ഥ’ ഡിജിറ്റൽ സംവിധാനങ്ങളിൽ കയറ്റാൻ കഴിയും എന്നാണ്. അദ്ദേഹം ട്വീറ്റ് ചെയ്യുന്നു: “നിങ്ങളുടെ പ്രിയപ്പെട്ടവരെ പതിവായി റെക്കോഡ് ചെയ്യുക. വേണ്ടത്ര ട്രാൻസ്‌ക്രിപ്റ്റ് ഡാറ്റ, ശബ്‌ദ സങ്കലനം, വീഡിയോ മാതൃകകൾ എന്നിവ ഉണ്ടെങ്കിൽ ദേഹി വെടിഞ്ഞു കടന്നു പോയാലും അവർ നിങ്ങളുടെ കൂടെ ജീവിക്കാൻ 100% സാധ്യതയുണ്ട്.”

ഈ വർഷം അവസാനത്തോടെ ഇതു സാധ്യമാക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

മരിച്ച വ്യക്തിയെ കംപ്യൂട്ടറിൽ ജീവിപ്പിക്കാൻ ആ വ്യക്തിയുടെ വീഡിയോ, ശബ്ദലേഖനം, രേഖകൾ, ഫോട്ടോകൾ ഇവയൊക്കെ ഉണ്ടാവണം. ഇവയെല്ലാം കൂടി എ ഐ സംവിധാനത്തിലേക്കു അപ്‌ലോഡ് ചെയ്യുന്നു. മരിച്ചയാളെ കുറിച്ച് എ ഐ പരമാവധി പഠിക്കും.

പ്രിയപ്പെട്ട വ്യക്തിയുടെ സാന്നിധ്യം കംപ്യൂട്ടറിൽ സാധ്യമാവാൻ എ ഐ ഒരു ‘അവതാർ’ സൃഷ്ടിക്കും.

സോംനിയം സ്‌പേസ് എന്ന കമ്പനി എഐ ഉപയോഗിച്ചുള്ള ‘എക്കാലവും ജീവിച്ചിരിക്കുക’ എന്ന പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. “ഞാൻ മരിച്ചാൽ എന്റെ അവതാറുമായി മക്കൾക്കു സംസാരിക്കാനും ഇടപെടാനും കഴിയും,” സി ഇ ഒ: ആർതർ സിക്കോവ് പറയുന്നു.

ഡീപ്ബ്രെയിൻ എന്ന കമ്പനി ‘റീ;മെമ്മറി’ എന്നൊരു പ്രോഗ്രാം തയാറാക്കി. മരിച്ച ആളുമായി സംസാരിക്കാൻ കഴിയുമെന്നാണ് അവകാശവാദം.

ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം നടൻ ബ്രൂസ് വില്ലിസിന്റെ അവതാർ തയാറാക്കി. അഫസിയ എന്ന രോഗം ബാധിച്ചു ആശയവിനിമയം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് വില്ലിസ്.

അശ്‌ളീലം നിറഞ്ഞ അവതാർ വരാൻ സാധ്യതയുണ്ടെന്നു ചിലർ താക്കീതു നൽകി. സമൂഹത്തിനും മാനവരാശിക്കും ഭീഷണി ഉയർത്തുന്ന സാങ്കേതിക വിദ്യ ആറു മാസത്തേക്കു മരവിപ്പിക്കണമെന്നു എലോൺ മസ്‌ക് ഉൾപ്പെടെ പല പ്രമുഖരും അതിനിടെ ആവശ്യപ്പെട്ടു. അദ്ദേഹം ഉൾപ്പെടെ 1,000 പേർ ഇക്കാര്യം തുറന്ന കത്തിൽ പ്രകടിപ്പിച്ചു.

Dead loved ones can be uploaded on computer soon, says expert  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular