Friday, April 26, 2024
HomeIndiaഅകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍

അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍

വീണ്ടും ജനപ്രിയ തീരുമാനവുമായി തമിഴ്നാട്(Tamilnadu) മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (MK Stalin). മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം (vehicles in his convoy) കടന്നുപോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്കിന് (inconvenience and traffic hassles ) പരിഹാരം കാണാനായി അകമ്പടി വാഹനങ്ങളുർെ എണ്ണം വെട്ടിച്ചുരുക്കിയാണ് എം കെ സ്റ്റാലിന്‍ കയ്യടി നേടിയത്. തന്‍റെ വാഹനവ്യൂഹത്തെ കടത്തിവിടാനായി ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന നിരീക്ഷണത്തേത്തുടര്‍ന്നാണ് സ്റ്റാലിന്‍റെ തീരുമാനം.

നേരത്തെ പന്ത്രണ്ട് വാഹനങ്ങളുണ്ടായിരുന്നത് ആറായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. രണ്ട് പൈലറ്റ് വാഹനവും മൂന്ന് അകമ്പടി വാഹനവും ഒരു ജാമര്‍ വാഹനവുമാകും ഇനി എം കെ സ്റ്റാലിന്‍റെ വാഹനവ്യൂഹത്തിലുണ്ടാവുക. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങളുടെ ആവശ്യവുമില്ലെന്ന് എം കെ സ്റ്റാലിന്‍ വിശദമാക്കി. ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം വിശദമാക്കിയത്.

നേരത്തെ സാധാരണക്കാരുടെ വാഹനം തടയരുതെന്ന് സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായിരുന്നില്ല. അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജ് എന്‍ ആനന്ദ് വെങ്കിടേഷ് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനേത്തുടര്‍ന്ന് ഹോം സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. മുപ്പതു മിനിറ്റോളമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിന് ട്രാഫിക്ക് ബ്ലോക്കില്‍ നഷ്ടമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular