Thursday, April 25, 2024
HomeIndiaകിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് തീപിടിച്ചു; ദമ്പതിമാര്‍ വെന്തുമരിച്ചു

കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് തീപിടിച്ചു; ദമ്പതിമാര്‍ വെന്തുമരിച്ചു

ചെന്നൈ: കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ ഭാര്യയും ഭര്‍ത്തവും വെന്തുമരിച്ചു. തമിഴ്‌നാട്ടിലെ മധുര ആനയൂര്‍ എസ്.വി.പി നഗറിലാണ് സംഭവം. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ്

തകരാറായ എസിയില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ദമ്പതിമാര്‍ മുറിയ്ക്ക് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്നിശമനസേനയെത്തി തീയണച്ചതിനുശേഷം ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.

ശക്തികണ്ണന്‍, ഭാര്യ ശുഭ. മക്കളായ കാവ്യ കാര്‍ത്തികേയന്‍ എന്നിവര്‍ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കിടന്നത്. എന്നാല്‍ മുറിയില്‍ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കള്‍ താഴത്തെ നിലയിലേക്ക് മാറുകയായിരുന്നു.

മുറിയില്‍ പുക ഉയരുന്നത് കണ്ട സമീപവാസികളാണ് മക്കളെ വിവരം അറിയിച്ചത്. എന്നാല്‍ മുറിയില്‍ തീപടര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വിശദമായ അന്വേഷണം നടത്തും എന്നാണ് ആനയൂര്‍ പൊലീസ് പറയുന്നത്.

മുറിയില്‍ പുക ഉയരുന്നത് കണ്ട സമീപവാസികളാണ് മക്കളെ വിവരം അറിയിച്ചത്. എന്നാല്‍ മുറിയില്‍ തീപടര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വിശദമായ അന്വേഷണം നടത്തും എന്നാണ് ആനയൂര്‍ പൊലീസ് പറയുന്നത്.

ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ പ്രാര്‍ഥനയുമായി പെണ്‍മക്കള്‍

ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ രണ്ടു ദിവസം പ്രാര്‍ഥനയുമായി പെണ്‍മക്കള്‍. തിരുച്ചിറപ്പള്ളിയിലെ മണപ്പാറയ്ക്കടുത്ത് ചൊക്കംപട്ടിയിലാണ് സംഭവം. അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച മക്കളായ ജസീന്തയും ജയന്തിയും വീട്ടില്‍ പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. ഇവരുടെ അമ്മ മേരി(75) അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്.

വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം അടക്കം ചെയ്യാതെ മക്കള്‍ പ്രാര്‍ഥനയുമായി ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പൊലീസിനെ വീട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ ഇരുവരും സമ്മതിച്ചില്ല.

അമ്മ അബോധാവസ്ഥയിലാണെന്നും വീട്ടില്‍വെച്ച് ചികിത്സ നല്‍കുകയാണെന്നുമായിരുന്നു പൊലീസിനെ ഇവര്‍ അറിയിച്ചത്. പൊലീസ് അമ്മയെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ മേരിയെ പരിശോധിച്ചതില്‍ ജീവനില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി. അമ്മയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് മൃതദേഹം ആംബുലന്‍സില്‍ മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയിലും മരണം ഉറപ്പിച്ചു. എന്നാല്‍ പെണ്‍മക്കള്‍ ഇത് സമ്മതിച്ചില്ല.

മേരി രണ്ടുദിവസംമുമ്പ് മരിച്ചതായും മൃതദേഹവുമായി മക്കള്‍ ചില ആശുപത്രികളില്‍ പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. അമ്മ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കള്‍ വീട്ടിലേക്ക് തിരിച്ചത്. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാര്‍ഥന നടത്തുകയായിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular