Sunday, April 28, 2024
HomeIndiaആതിഖ് വധം : കൊല നടത്തിയത് പ്രശസ്തരാകാനെന്ന് പ്രതികള്‍

ആതിഖ് വധം : കൊല നടത്തിയത് പ്രശസ്തരാകാനെന്ന് പ്രതികള്‍

രാജ്യത്തെ ഞെട്ടിച്ച യുപിയിലെ ആതിഖ് വധത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ലവ്ലേഷ് തിവാരി ബജ്രംഗ്ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ട്.

ലവ്ലേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായ മറ്റൊരു യുവാവ് സണ്ണി ഹമീര്‍പുര്‍ ജില്ലയിലെ 17 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ മൂന്നു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ട വ്യക്തിയാണ് പിടിയിലായ മൂന്നാമന്‍ അരുണ്‍ മൗര്യ. കാസ്ഗഞ്ച് സ്വദേശിയാണ് ഇയാളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു പേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രശസ്തരാകാന്‍ വേണ്ടിയാണ് ആതിഖ് അഹമ്മദിനെ കൊന്നതെന്ന് ഇവര്‍ പറഞ്ഞതായും പൊലീസ് സൂചിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് മൂവര്‍ സംഘം ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നത്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം സംഘം ജയ് ശ്രീറാം വിളിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

ADHIQ MURDER – CULPRITS – BACKGROUND

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular