Thursday, March 28, 2024
HomeCinemaആക്ഷന്‍ പറഞ്ഞ് എസ്‌എന്‍ സ്വാമി; ജോഷിയും ഷാജി കൈലാസും സാക്ഷി, ആദ്യ ചിത്രത്തിന് തുടക്കം

ആക്ഷന്‍ പറഞ്ഞ് എസ്‌എന്‍ സ്വാമി; ജോഷിയും ഷാജി കൈലാസും സാക്ഷി, ആദ്യ ചിത്രത്തിന് തുടക്കം

വിഷു ദിനത്തില്‍ എറണാകുളം ടൌണ്‍ ഹാളില്‍ നടന്ന പൂജ ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍മാരായ ജോഷി, ഷാജി കൈലാസ്, കമല്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു മലയാളികളുടെ ഇഷ്ട തിരക്കഥാകൃത്താണ് എസ്‌എന്‍ സ്വാമി. അദ്ദേഹം സംവിധാനത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമിട്ടിരിക്കുകയാണ്. വിഷു ദിനത്തില്‍ എറണാകുളം ടൌണ്‍ ഹാളില്‍ നടന്ന പൂജ ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍മാരായ ജോഷി, ഷാജി കൈലാസ്, കമല്‍, ബി.
ഉണ്ണികൃഷ്ണന്‍ തുടങ്ങിയ സംവിധായകര്‍ ഉള്‍പ്പെടെ നിരവധി അഭിനേതാക്കളും സിനിമയിലെ പ്രമുഖരും പങ്കെടുത്തു. പഴയകാലത്തെ സിനിമകളില്‍ മാത്രം ചെയ്തുവന്ന ലൈവ് ഓര്‍ക്കസ്ട്രേഷന്‍ സെക്ഷന്‍ ഒരുക്കിയാണ് അദ്ദേഹം തന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എസ് എന്‍ സ്വാമിയെ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മയുടെയും പ്രതിനിധികള്‍ ചേര്‍ന്ന് വിഷു കൈനീട്ടം നല്‍കുകയും പൊന്നാട അണിയിച്ച്‌ ആദരിക്കുകയും ചെയ്തു. 72ാം വയസിലാണ് സ്വാമി സംവിധാനത്തിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നത്.

തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകനായി എത്തുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിര്‍മാണം പി. രാജേന്ദ്ര പ്രസാദാണ്. മകന് ശിവ്റാമും സഹ സംവിധായകനായി ഒപ്പമുണ്ട്.

1980-ല് ‘ചക്കരയുമ്മ’എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലെത്തിയ എസ്.എന്.സ്വാമി പിന്നീട് ത്രില്ലര് സിനിമകളിലൂടെ ജനപ്രീതി നേടി. മമ്മൂട്ടിക്കൊപ്പം ‘ഒരു സി.ബി.ഐ. ഡയറിക്കുറി’പ്പും മോഹന്ലാലിനൊപ്പം ‘ഇരുപതാം നൂറ്റാണ്ടും’ ഒരുക്കിയ സ്വാമി അന്പതോളം സിനിമകള്ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. എ.കെ. സാജന് സംവിധാനം ചെയ്ത ‘പുതിയ നിയമ’ത്തിലൂടെ അഭിനയത്തിലും കൈവച്ചു. ഈ വാര്ത്ത കൂടി വായിക്കൂ ഒന്നാം ദിനം മുതല്‍ 1461-ാം ദിവസം വരെ; ഇസക്കുട്ടന് നാലാം പിറന്നാള്‍, സന്തോഷം പങ്കുവച്ച്‌ ചാക്കോച്ചന്‍ സമകാലിക മലയാളം ഇപ്പോള് വാട്സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular