Friday, April 26, 2024
HomeKeralaകേരളം പവർക്കട്ടിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി വൈദ്യുത മന്ത്രി

കേരളം പവർക്കട്ടിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി വൈദ്യുത മന്ത്രി

തിരുവനന്തപുരം : കേരളം വൈദ്യുത നിയന്ത്രണത്തിലേക്ക് നീങ്ങുന്നുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നൽകുന്ന വൈദ്യുതിയുടെ അളവിൽ കുറവ് സംഭവിച്ചതോടെ
കേരളം വലിയ ഊർജ പ്രതിസന്ധിയാണ് നേരിടുന്നത്.പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങൾ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൂടുംകുളത്തുനിന്ന് കഴിഞ്ഞ ദിവസം 30 ശതമാനം മാത്രമാണ് ലഭിച്ചത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിഹിതത്തിലും കുറവുണ്ടായി.ഈ സാഹചര്യം തുടർന്നാൽ പവർക്കട്ട് അടക്കം നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. അതേസമയം പവർക്കട്ട് ഒഴിവാക്കി മറ്റു നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജലവൈദ്യുത പദ്ധതികളെയാണ് കേരളം വൈദ്യുതി ഉത്പാദനത്തിന് ആശ്രയിക്കുന്നത്. എന്നാൽ അതുകൊണ്ട് കേരളത്തിൽ പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 20 ശതമാനം മാത്രമാണ് കേരളത്തിലെ ജലവൈദ്യുത പദ്ധതികളിലൂടെ ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular