Saturday, April 27, 2024
HomeIndiaകര്‍ണാടകയില്‍ 150 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാക്കണം, അല്ലെങ്കില്‍ സര്‍ക്കാറിനെ ബി.ജെ.പി മോഷ്ടിക്കും -രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ 150 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാക്കണം, അല്ലെങ്കില്‍ സര്‍ക്കാറിനെ ബി.ജെ.പി മോഷ്ടിക്കും -രാഹുല്‍ ഗാന്ധി

ബംഗളൂരു : തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അനുകൂലമായ അടിയൊഴുക്കുണ്ടെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ 150 സീറ്റുകളിലെങ്കിലും പാര്‍ട്ടിയുടെ വിജയം നേതാക്കള്‍ ഉറപ്പാക്കണമെന്നും എങ്കില്‍ മാത്രമേ അടുത്ത സര്‍ക്കാറിനെ അഴിമതിക്കാരായ ബി.ജെ.പി മോഷ്ടിക്കാതിരിക്കൂവെന്നും അദ്ദേഹം സംസ്ഥാന നേതാക്കളെ ഓര്‍മിപ്പിച്ചു.

വിവിധ സ്ഥാപനങ്ങളില്‍ വിദ്വേഷവും അതിക്രമവും ആക്രമണങ്ങളും നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആര്‍.എസ്.എസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും മുക്തമാക്കുകയെന്ന ആശയം നടപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷവും അക്രമവും നടത്തുന്ന ബി.ജെ.പി രാജ്യത്തോട് ചെയ്യുന്നതെന്താണെന്ന് നമുക്കറിയാം. കാര്യങ്ങള്‍ എല്ലാവര്‍ക്കും കാണാവുന്നതാണ്. – ഇന്ദിരാഗാന്ധി ഭവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയില്‍ നാം തെരഞ്ഞെടുപ്പ് നേരിടാന്‍ പോവുകയാണ്. ഇവിടെ കോണ്‍ഗ്രസിനനുകൂലമായി അടിയൊഴുക്കുണ്ടെന്നതില്‍ സന്തോഷമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഐക്യം കാണുന്നതില്‍ സന്തോഷമുണ്ട്. ഭാരത് ജോഡോ യാത്രയില്‍ കര്‍ണാടകയിലെ എല്ലാ നേതാക്കളെയും കണ്ടിരുന്നു. നേരിയ വിജയം കര്‍ണമാടകയില്‍ ഗുണം ചെയ്യില്ല. 150 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാക്കണം. കാരണം ബി.ജെ.പി അഴിമതിക്കാരായ സംഘടനയാണ്. കര്‍ണാടകയിലെ ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ച വന്‍തുക ബി.ജെ.പിയുടെ കൈയിലുണ്ട്. അതുവെച്ച്‌ അവര്‍ അടുത്ത സര്‍ക്കാറിനെ മോഷ്ടിക്കാന്‍ ശ്രമിക്കും. -രാഹുല്‍ ഗാന്ധി പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular