ന്യൂഡൽഹി : നേതൃഗുണമാണ് നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരത്തിലിരിക്കുകയല്ല മറിച്ച് രാജ്യത്തെ പരിവർത്തനപ്പെടുത്തുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നേതൃഗുണമാണ് പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷത. എല്ലാം ശ്രദ്ധയോടെ കേട്ട ശേഷം മാത്രമേ അദ്ദേഹം തീരുമാനങ്ങൾ സ്വീകരിക്കാറുള്ളൂ. യോഗങ്ങളിൽ പോലും എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ അദ്ദേഹം പരിഗണിക്കും. ഒരു വ്യക്തിക്കല്ല മറിച്ച് ഗുണമേന്മയുള്ള അഭിപ്രായങ്ങൾക്കാണ് അദ്ദേഹം വില കൊടുക്കുക എന്നും അമിത് ഷാ പറഞ്ഞു.
ഓരോ വിമർശനത്തിലും ശക്തി വർദ്ധിക്കുന്ന നേതാവാണ് മോദി. അദ്ദേഹത്തെ അധികാരത്തിൽ നിന്ന് താഴെയിറക്കാനുളള കഠിനമായ പരിശ്രമത്തിലാണ് പ്രതിപക്ഷം. രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിവിധ വികസന പദ്ധതികളെക്കുറിച്ചും അമിത് ഷാ എടുത്ത് പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വൻ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഗുജറാത്തിന്റെ വികസനത്തിലൂടെ എല്ലാവർക്കും ഒരു മോഡൽ കാണിച്ചുകൊടുത്തു. 130 കോടി ജനങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇപ്പോൾ മുൻനിരയിലാണ് നൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വ്യത്യസ്തമായ രീതിയിൽ വികസിപ്പിക്കാനാണ് തങ്ങൾ ശ്രരമിക്കുന്നത് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.